സ്പോർട്സ് ക്ലബ് ഉദ്‌ഘാടനം

Monday 18 July 2022 1:18 AM IST


ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ് സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർവഹിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് അദ്ധ്യക്ഷത വഹിക്കും. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ഡി.ജോസഫ്, ഒളിംപിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു, ജില്ലാ സെക്രട്ടറി സി.ടി.സോജി, ഷട്ടിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് കുമാർ, ബാസ്കറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജേക്കബ് ജോസഫ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പേട്രൻ എ. എം. നൗഫൽ, പ്രസ് ക്ളബ് സെക്രട്ടറി ടി.കെ.അനിൽകുമാർ, പ്രസ് ക്ലബ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ എം.എം.അബ്‌ദുൾ സലാം, കൺവീനർ അഖിൽ രാജൻ എന്നിവർ സംസാരിക്കും. തുടർന്ന് മാദ്ധ്യമപ്രവർത്തകരുടെ സൗഹൃദ ക്രിക്കറ്റ് മത്സരവും നടക്കും.

Advertisement
Advertisement