പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​കു​പ്പി​യെ​റി​ഞ്ഞ​യാൾ മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​പി​ടി​യിൽ

Monday 18 July 2022 1:05 AM IST

കാ​ഞ്ഞ​ങ്ങാ​ട്:​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ ​നേ​രെ​ ​ബി​യ​ർ​ ​കു​പ്പി​യെ​റി​ഞ്ഞ​ ​പ്ര​തി​ ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​അ​റ​സ്റ്റി​ൽ.​ ​ഒ​രു​ ​മാ​സം​ ​മു​ൻപ് ​ഹോ​സ്ദു​ർ​ഗ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ച്ച​ ​പ​ട​ന്ന​ക്കാ​ട് ​ക​രു​വ​ളം​ ​കെ.​എ​സ്.​ഇ.​ബി​ ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്തെ​ ​ഫാ​യീ​സ് ​മ​ൻ​സി​ലി​ൽ​ ​സി.​എ​ച്ച് ​ഫ​വാ​സി​ ​(27​)​ ​നെ​യാ​ണ് 2.490​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ഹോ​സ്ദു​ർ​ഗ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​പി​ ​ഷൈ​നും​ ​സം​ഘ​വും​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.
വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​പ​ട​ന്ന​ക്കാ​ട് ​ഐ​ഡി​യ​ൽ​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ളി​ന് ​സ​മീ​പ​ത്ത് ​പെ​ട്രോ​ളിം​ഗി​നി​ടെ​ ​പൊ​ലീ​സ് ​കൈ​കാ​ണി​ച്ചി​ട്ടും​ ​കു​റെ​ ​ദൂ​രം​ ​മാ​റി​ ​നി​ർ​ത്തി​യ​ ​കെ.​എ​ൽ​ 60​ ​ആ​ർ​ 300​ ​ന​മ്പ​ർ​ ​കാ​ർ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ഫ​വാ​സി​ന്റെ​ ​ദേ​ഹ​ത്ത് ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ണ്ടെ​ടു​ത്ത​ത്.​ ​ഒ​രു​ ​മാ​സം​ ​മു​മ്പ് ​മ​യ​ക്കു​മു​രു​ന്ന് ​ശൃം​ഖ​ല​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​പേ​രി​ൽ​ ​ഹോ​സ്ദു​ർ​ഗ് ​ഡി​വൈ.​എ​സ്.​പി ഡോ.​ ​വി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ഫ​വാ​സി​നെ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​ന്റെ​ ​വി​രോ​ധ​ത്തി​നാ​ണ് ​ഫ​വാ​സ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​നേ​രെ​ ​ബി​യ​ർ​ ​കു​പ്പി​യെ​റി​ഞ്ഞ​ത്.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കൊ​പ്പം​ ​പൊ​ലീ​സു​കാ​രാ​യ​ ​ആ​ർ.​ ​ശ​ര​ത്ത്,​ ​പ്ര​സാ​ദ്കു​മാ​ർ,​ ​അ​ജേ​ഷ് ​എ​ന്നി​വ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement