ഏകപാത്ര നാടകോത്സവം ഉദ്ഘാടനം

Tuesday 19 July 2022 9:16 PM IST

തൃശൂർ: സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ സംഗീത നാടക അക്കാഡമി നടത്തുന്ന ഏകപാത്ര നാടകോത്സവത്തിന്റെ തൃശൂരിലെ ഉദ്ഘാടനം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിനങ്ങളിലായി പത്ത് നാടകങ്ങൾ അരങ്ങേറും. ഓരോ ദിവസവും രണ്ട് വ്യത്യസ്തമായ നാടകങ്ങളുടെ അവതരണം ഉണ്ടാകും. അക്കാഡമി വൈസ് ചെയർമാൻ സേവ്യർപുൽപ്പാട്ട് അദ്ധ്യക്ഷനായി. നിർവാഹക സമിതി അംഗങ്ങളായ വിദ്യാധരൻ മാസ്റ്റർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, നിർവാഹക സമിതി അംഗം അഡ്വ.വി.ഡി.പ്രേമപ്രസാദ്, പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. സജിത്ത് ആലുക്കൽ അവതരിപ്പിച്ച ഉണ്ണിയപ്പം എന്ന ഏകപാത്രനാടകവും കരുണാകരൻ കെ.സി അവതരിപ്പിച്ച അച്ഛൻ എന്ന അച്ചുതണ്ട് എന്ന ഏകപാത്രനാടകവും അരങ്ങേറി.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​ജോ​ലി
സം​വ​ര​ണം​;​ ​ക​ര​ട് ​റി​പ്പോ​ർ​ട്ടാ​യി

തൃ​ശൂ​ർ​:​ ​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​ജോ​ലി​ ​സം​വ​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​ക​ര​ട് ​റി​പ്പോ​ർ​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​അ​റി​യി​ച്ചു.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ​ ​സം​ഘ​ട​ന​ക​ൾ​ക്കോ​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്താം.​ 2016​ ​ലെ​ ​ഭി​ന്ന​ശേ​ഷി​ ​അ​വ​കാ​ശ​ ​നി​യ​മ​ത്തി​ലെ​ ​ജോ​ലി​സം​വ​ര​ണം​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​ഉ​റ​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ ​ത​സ്തി​ക​ക​ളു​ടെ​ ​പ്രാ​രം​ഭ​ ​പ​രി​ശോ​ധ​ന​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹ​യ​റിം​ഗും​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പും​ ​ചേ​ർ​ന്ന് ​പൂ​ർ​ത്തി​യാ​ക്കി.​ ​w​w​w.​s​j​d.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​n​i​s​h.​a​c.​i​n​ ​എ​ന്നീ​ ​വെ​ബ്‌​സൈ​റ്റു​ക​ളി​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാം.​ ​r​p​n​i​s​h​@​n​i​s​h.​a​c.​i​n​ ​എ​ന്ന​ ​മെ​യി​ലി​ലോ​ ​ആ​ർ.​പി.​ഡ​ബ്ല്യു.​ഡി​ ​പ്രോ​ജ​ക്ട്,​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗ്,​ ​ശ്രീ​കാ​ര്യം​ ​പി.​ഒ.,​ ​തി​രു​വ​ന​ന്ത​പു​രം​ 695017​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ത​പാ​ലാ​യോ​ 24​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​റി​യി​ക്കാം.

എ​ഴു​ത്തു​കാ​ർ​ക്ക് ​സ​മൂ​ഹ​ത്തോ​ടു​ള്ള
ഉ​ത്ത​ര​വാ​ദി​ത്തം​ ​ഏ​റു​ന്നു

തൃ​ശൂ​ർ​:​ ​സ​മൂ​ഹ​ത്തോ​ടു​ള്ള​ ​എ​ഴു​ത്തു​കാ​രു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണെ​ന്നും​ ​അ​തെ​റ്റെ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് ​മി​ക​ച്ച​ ​എ​ഴു​ത്തു​കാ​രാ​വാ​ൻ​ ​ക​ഴി​യു​ന്ന​തെ​ന്നും​ ​സാ​റാ​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​ക​വി​ ​മാ​ധ​വ​ൻ​ ​പു​റ​ച്ചേ​രി​യു​ടെ​ ​ക​വി​താ​ ​സ​മാ​ഹാ​രം​ ​ഉ​ച്ചി​ര​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​ക​വി​ ​പി.​എ​ൻ.​ഗോ​പീ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഇ.​എം.​സ​തീ​ശ​ൻ​ ​പു​സ്ത​കം​ ​ഏ​റ്റു​വാ​ങ്ങി.​ ​ഇ.​പി.​രാ​ജ​ഗോ​പാ​ല​ൻ,​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​ജേ​ക്ക​ബ്ബ് ​ബെ​ഞ്ച​മി​ൻ,​ ​വി​ജേ​ഷ് ​എ​ട​ക്കു​ന്നി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

പ​ത്തൊ​മ്പ​താം​ ​നാ​ൾ​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ച്
ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല

തൃ​ശൂ​ർ​ ​:​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് ​പ​ത്തൊ​മ്പ​താം​ ​ദി​വ​സം​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ച് ​ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല.​ ​മേ​യി​ൽ​ ​ആ​രം​ഭി​ച്ച് ​ജൂ​ൺ​ 30​ ​ന് ​അ​വ​സാ​നി​ച്ച​ ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​ ​പ​രീ​ക്ഷാ​ഫ​ല​മാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ബി.​ഫാം​ ​കോ​ഴ്‌​സ് ​സെ​മ​സ്റ്റ​ർ​ ​സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക് ​മാ​റ്റി​യ​ശേ​ഷം​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​ആ​ദ്യ​ ​ബാ​ച്ചി​ന്റെ​ ​പ​രീ​ക്ഷാ​ഫ​ല​മാ​ണ് ​ഇ​ന്ന​ലെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​ആ​കെ​ 1943​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ബി.​ഫാം​ ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​റെ​ഗു​ല​ർ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​ ​അ​തി​ൽ​ 1887​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വി​ജ​യി​ക​ളാ​യി.​ 97.27​ ​ശ​ത​മാ​നം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​വി​ജ​യി​ച്ച​ത്.

Advertisement
Advertisement