പാലപ്പിള്ളിയിലെ ആനക്കൂട്ടത്തെ തുരത്താൻ വയനാടൻ താപ്പാനകൾ

Tuesday 19 July 2022 9:26 PM IST

  • പാലപ്പിള്ളിയിലെ ആനക്കൂട്ടം കാടുകയറിയെന്ന് വനപാലകർ
  • വൈകിട്ട് ആറംഗ ആനക്കൂട്ടത്തെ കണ്ടെന്ന് നാട്ടുകാർ

പാലപ്പിള്ളി : റബർതോട്ടത്തിന് സമീപം തങ്ങുന്ന ആനക്കൂട്ടത്തെ തുരത്താൻ പ്രത്യേക പരിശീലനം ലഭിച്ച താപ്പാനകളെ വയനാട്ടിൽ നിന്നും ഉടനെ പാലപ്പിള്ളിയിൽ എത്തിക്കുമെന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രേം ഷമീർ. താപ്പാനകളെത്തിയാൽ ആനശല്യം കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മലയോര കർഷക സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വനപാലകർ ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ നടത്തിയ ശ്രമം ഫലം കണ്ടെന്നും വനം വകുപ്പ് അധികൃതർ അവകാശപ്പെട്ടു. പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകരാണ് നാട്ടുകാരുടെയും മലയോര കർഷക സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ അനകളെ കാടു കയറ്റാൻ ശ്രമിച്ചത്. തിങ്കളാഴ്ചത്തെ ശ്രമം വിജയിച്ചിരുന്നില്ല. തേക്ക് തോട്ടത്തിലൂടെ നടാംപാടം വരെ പോയ ആനകൾ കുട്ടൻച്ചിറയിൽ തന്നെ തിരിച്ചെത്തി. എന്നാൽ തിങ്കളാഴ്ച രാത്രി ആനകൾ സ്വയം കാടു കയറിയെന്നാണ് വനപാലകരുടെയും നാട്ടുകാരുടെയും വിശ്വാസം. തിങ്കളാഴ്ച രാത്രിയിലും, ഇന്നലെയും നടത്തിയ തെരച്ചിലിൽ ആനകളെ കണ്ടെത്താനായില്ല. ഇതോടെയാണ് ഭയന്ന ആനകൾ കാടുകയറിയെന്ന നിഗമനത്തിലെത്തിയത്. അതേസമയം ഇന്നലെ വൈകിട്ട് പാലപ്പിള്ളിയിൽ കൊച്ചിൻ മലബാർ കമ്പനിയുടെ റബർ തോട്ടത്തിൽ ഇന്നലെ വൈകീട്ട് മറ്റൊരു ആറംഗ ആനക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ അറിയിച്ചു.

തീർത്ഥ കേന്ദ്രത്തിന്റെ ഭക്ഷണം


ആനയെ തുരത്താനെത്തിയ നാട്ടുകാർക്കും വനപാലകർക്കും രണ്ട് ദിവസവും ഭക്ഷണം ഒരുക്കി വേലൂപ്പാടം സെന്റ് ജോസഫ് തീർത്ഥകേന്ദ്രം അധികൃതർ. പള്ളി പാരിഷ് ഹാളിൽ രണ്ട് ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്.

ചെ​സ് ​ഒ​ളി​മ്പ്യാ​ഡ് ​ദീ​പ​ശിഖ
21​ ​ന് ​മ​രോ​ട്ടി​ച്ചാ​ലിൽ

മ​രോ​ട്ടി​ച്ചാ​ൽ​:​ ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡ് ​ദീ​പ​ശി​ഖ​ 21​ ​ന് ​മ​രോ​ട്ടി​ച്ചാ​ലി​ലെ​ത്തി​ച്ചേ​രും.​ ​ജൂ​ലാ​യ് 28​ ​മു​ത​ൽ​ ​ചെ​ന്നൈ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​നാ​ൽ​പ്പ​ത്തി​നാ​ലാ​മ​ത് ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡി​ന്റെ​ ​ദീ​പ​ശി​ഖ​ ​പ്ര​യാ​ണ​മാ​ണ് ​ജൂ​ലാ​യ് 21​ന് ​മ​രോ​ട്ടി​ച്ചാ​ലി​ലെ​ത്തു​ക.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​തെ​ളി​ച്ച് ​മു​ൻ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​വി​ശ്വ​നാ​ഥ​ൻ​ ​ആ​ന​ന്ദി​ന് ​കൈ​മാ​റി​യ​ശേ​ഷം​ ​ജൂ​ലാ​യ് 21​ന് ​വൈ​കീ​ട്ട് 5​ ​ന് ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​സ​മ്പൂ​ർ​ണ​ ​ചെ​സ് ​ഗ്രാ​മ​മാ​യ​ ​പു​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മ​രോ​ട്ടി​ച്ചാ​ലി​ലെ​ത്തും.

ദീ​പ​ശി​ഖ​യെ​ ​കേ​ന്ദ്ര​ ​യു​വ​ജ​ന​ ​കാ​ര്യ​കാ​യി​ക​ ​മ​ന്ത്രാ​ല​യ​വും​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​പൂ​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്തും​ ​ചെ​സ് ​പ്രേ​മി​ക​ളും​ ​സം​യു​ക്ത​മാ​യി​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​സ്വീ​ക​രി​ക്കും.
വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​ ​ദീ​പ​ശി​ഖ​യെ​ ​മാ​ർ​ ​മ​ത്താ​യി​ ​സ്‌​ളീ​ഹ​ ​ച​ർ​ച്ച് ​ഡ​യ​മ​ണ്ട് ​ജൂ​ബി​ലി​ ​പാ​രി​ഷ് ​ഹാ​ളി​ലേ​ക്ക് ​ആ​ന​യി​ക്കും.​ ​ചെ​സ് ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​ ​വി​ഷ്ണു​ ​പ്ര​സ​ന്ന​ ​ദീ​പ​ശി​ഖ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ന് ​കൈ​മാ​റും.​ ​തൃ​ശൂ​രി​ലെ​ ​സ്വ​ന്തം​ ​ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ ​നി​ഹാ​ൽ​ ​സ​രി​ൻ​ ​ദീ​പ​ശി​ഖ​ ​ഏ​റ്റു​വാ​ങ്ങും.

ചെ​സ് ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​ ​വി​ഷ്ണു​ ​പ്ര​സ​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​തെ​ര​ഞ്ഞെ​ടു​ത്ത​ 30​ ​ക​ളി​ക്കാ​രോ​ട് ​ഒ​രേ​സ​മ​യം​ ​ഏ​റ്റു​മു​ട്ടു​ന്ന​ ​സൈ​മ​ൾ​ട്ടേ​നി​യ​സ് ​ചെ​സ് ​മ​ത്സ​രം​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ,​ ​ചെ​സ് ​ഒ​ളി​മ്പ്യ​ൻ​ ​പ്രൊ​ഫ.​എ​ൻ.​ആ​ർ.​അ​നി​ൽ​ ​കു​മാ​ർ,​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​എ​ന്റെ​ ​കേ​ര​ളം​'​ ​ക​ലാ​വി​രു​ന്നൊ​രു​ക്കും.​ 21​ന് ​വൈ​കി​ട്ട് 3​ന് ​അ​ഗ​ത്തി​യി​ൽ​ ​നി​ന്നും​ ​വി​മാ​ന​മാ​ർ​ഗം​ ​നെ​ടു​മ്പാ​ശ്ശേ​രി​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​എ​ത്തു​ന്ന​ ​ദീ​പ​ശി​ഖ​ ​ആ​മ്പ​ല്ലൂ​ർ​ ​ക​ല്ലൂ​ർ​ ​വ​ഴി​യാ​ണ് ​മ​രോ​ട്ടി​ച്ചാ​ലി​ലെ​ത്തി​ച്ചേ​രു​ക.

Advertisement
Advertisement