മലപ്പുറത്ത് മൂ​ന്ന് ​മാ​സ​ത്തി​നി​ടെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത് 515​ ​ല​ഹ​രി​ക്കേ​സു​ക​ൾ​ : യു​വ​ത​യെ​ ​'​വ​ലി​'​പ്പി​ക്കാ​ൻ​ ​കെ​ണി

Wednesday 20 July 2022 2:36 AM IST

മ​ല​പ്പു​റം​:​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​ല​ഹ​രി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​യു​വാ​ക്ക​ൾ​ ​അ​ടി​മ​യാ​വു​ന്ന​ ​പ്ര​വ​ണ​ത​ ​വ​ർ​ദ്ധി​ക്കു​ന്നു.​ ​ല​ഹ​രി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വ​ള​രെ​ ​സു​ല​ഭ​മാ​യി​ ​ല​ഭി​ക്കു​ന്ന​താ​ണ് ​കാ​ര​ണം.​ ​എം.​ഡി.​എ​യും​ ​ഹാ​ഷി​ഷു​മെ​ല്ലാം​ ​ചെ​റി​യ​ ​പെ​ട്ടി​ക്ക​ട​ക​ളി​ൽ​ ​പോ​ലും​ ​ല​ഭ്യ​മാ​വു​ന്ന​ ​സാ​ഹ​ച​ര്യ​വു​മു​ണ്ട്.​ ​യു​വാ​ക്ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​പ്രി​യം​ ​ക​ഞ്ചാ​വി​നോ​ടാ​ണെ​ന്നാ​ണ് ​നാ​ർ​ക്കോ​ട്ടി​ക് ​സെ​ല്ലി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലും​ ​ഉ​പ​യോ​ഗി​ക്കാ​നു​മാ​യി​ ​ക​ഞ്ചാ​വ് ​കൈ​വ​ശം​ ​വെ​ച്ച​ ​നി​ര​വ​ധി​ ​കേ​സു​ക​ളാ​ണ് ​നാ​ർ​ക്കോ​ട്ടി​ക് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തും​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​തു​മാ​യി​ ​ഓ​രോ​ ​മാ​സ​വും​ ​നൂ​റി​ൽ​ ​കൂ​ടു​ത​ൽ​ ​കേ​സു​ക​ളാ​ണ് ​ജി​ല്ല​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്നു.​ ​കൂ​ടു​ത​ലാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ത് ​ക​ഞ്ചാ​വ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തും​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​തു​മാ​യ​ ​കേ​സു​ക​ളാ​ണ്.​ ​സ്കൂ​ളു​ക​ളി​ലും​ ​കോ​ളേ​ജു​ക​ളി​ലും​ ​പെ​ൺ​കു​ട്ടി​ക​ളെ​യ​ട​ക്കം​ ​ല​ഹ​രി​ക്ക് ​ഇ​ര​യാ​ക്കു​ന്ന​ ​വ​ലി​യ​ ​സം​ഘ​ങ്ങ​ളും​ ​ജി​ല്ല​യി​ലു​ണ്ട്.​ ​സ്കൂ​ളു​ക​ളി​ൽ​ ​എ​സ്.​പി​സി,​​​ ​എ​ൻ.​സി.​സി​ ​എ​ന്നി​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ ​സ്വ​കാ​ര്യ​മാ​യി​ ​ക​ണ്ടെ​ത്താ​നും​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്താ​നും​ ​സാ​ധി​ക്കു​ന്നു​ണ്ട്.

Advertisement
Advertisement