ശബരീനാഥന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം: കെ. സുധാകരൻ

Wednesday 20 July 2022 12:17 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തനടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.

മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമായ തിരക്കഥയുണ്ടാക്കി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മിനിട്ടുകൾക്കകം അറസ്റ്റ് രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്.മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന കോടതിനിർദ്ദേശം തള്ളി അറസ്റ്റ്ചെയ്തത് നിയമവിധേയമല്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകനുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 സ​ർ​ക്കാ​രി​ന്തി​രി​ച്ച​ടി​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

​ക​ള്ള​ക്കേ​സി​ൽ​ ​കു​ടു​ക്കി​ ​ശ​ബ​രി​നാ​ഥ​നെ​ ​ജ​യി​ലി​ട​യ്‌​ക്കാ​നു​ള്ള​ ​ശ്ര​മം​ ​കോ​ട​തി​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ​സ​ർ​ക്കാ​രി​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണെ​ന്ന് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​യു​ധ​മാ​യി​ ​മാ​റി​യ​ ​പൊ​ലീ​സി​ന് ​നാ​ണ​ക്കേ​ടാ​ണ് ​കോ​ട​തി​ ​തീ​രു​മാ​നം.​ ​പൊ​ലീ​സി​നെ​ ​സ​ർ​ക്കാ​ർ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​ ​നി​ര​വ​ധി​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​സ​മീ​പ​കാ​ല​ത്ത് ​ഉ​ണ്ടാ​യ​ത്.​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളെ​ ​ത​ക​ർ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.

 ശ​ബ​രി​നാ​ഥി​ന്റെ​ ​അ​റ​സ്റ്റ് ​ഗൂ​ഢാ​ലോ​ച​ന​:​ ​സ​തീ​ശൻ

ഇ​ല്ലാ​ത്ത​ ​കേ​സു​ണ്ടാ​ക്കി​യാ​ണ് ​ശ​ബ​രീ​നാ​ഥി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തെ​ന്നും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്ക​വേ​ ​അ​റ​സ്റ്റ് ​ചെ​യ്യ​രു​തെ​ന്ന​ ​കോ​ട​തി​നി​ർ​ദ്ദേ​ശ​ത്തി​നു​ ​പി​ന്നാ​ലെ​യു​ള്ള​ ​അ​റ​സ്റ്റ് ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ന്ന​ത​ത​ല​ത്തി​ൽ​ ​ന​ട​ന്ന​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​ത്തെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​നി​യ​മ​പ​ര​മാ​യും​ ​ശ​ബ​രീ​നാ​ഥി​നെ​ ​സം​ര​ക്ഷി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
വി​മാ​ന​ത്തി​ൽ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച​തി​ന്റെ​ ​പേ​രി​ലാ​ണ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​ ​വ​ധ​ശ്ര​മം​ ​ചു​മ​ത്തി​യ​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​കൈ​യി​ൽ​ ​ആ​യു​ധ​മി​ല്ലാ​യി​രു​ന്നെ​ന്നും​ ​കേ​വ​ലം​ ​പ്ര​തി​ഷേ​ധം​ ​മാ​ത്ര​മാ​യി​രു​ന്നെ​ന്നു​മാ​ണ് ​ജാ​മ്യ​ഉ​ത്ത​ര​വി​ൽ​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​വീ​ണ്ടും​ ​അ​തേ​ ​കേ​സി​ലാ​ണ് ​മു​ൻ​ ​എം.​എ​ൽ.​എ​ ​കൂ​ടി​യാ​യ​ ​ശ​ബ​രി​നാ​ഥ​നെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​വൈ​ര​നി​ര്യാ​ത​ന​ ​ബു​ദ്ധി​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
അ​തേ​സ​മ​യം,​ ​പ്ര​തി​ഷേ​ധി​ച്ച​ ​കു​ട്ടി​ക​ളെ​ ​ത​ള്ളി​ ​നി​ല​ത്തി​ട്ട​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​ ​കേ​സെ​ടു​ക്കാ​ൻ​ ​പൊ​ലീ​സ് ​ഇ​തു​വ​രെ​ ​ത​യാ​റാ​യി​ട്ടി​ല്ല.​ ​ഇ​ത് ​ഇ​ര​ട്ട​നീ​തി​യാ​ണ്.​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തി​ന് ​മു​മ്പേ​ ​അ​റ​സ്റ്റ് ​ചെ​യ്തെ​ന്ന് ​പ​റ​ഞ്ഞ് ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യെ​യും​ ​ക​ബ​ളി​പ്പി​ച്ചി​രി​ക്കു​ക​യാണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

 ശ​ബ​രി​നാ​ഥ​ന്റെ​ ​അ​റ​സ്റ്റ്രാ​ഷ്ട്രീ​യ​ ​പ്ര​തി​കാ​രം: ചെ​ന്നി​ത്തല

​കെ.​എ​സ്.​ശ​ബ​രി​നാ​ഥ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​രാ​ഷ്ട്രീ​യ​പ്ര​തി​കാ​ര​മെ​ന്ന് ​മു​ൻ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​മു​ൻ​കൂ​ർ​ജാ​മ്യ​ത്തി​ന് ​അ​പേ​ക്ഷ​ന​ൽ​കി​യ​ ​സ​മ​യ​ത്തെ​ ​അ​റ​സ്റ്റ് ​ശ​രി​യാ​യി​ല്ല.​ ​പ്ര​തി​ഷേ​ധി​ച്ച​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് ​ന​ട​പ​ടി​യെ​ടു​ത്ത​ത്.​ ​വി​മാ​ന​ത്തി​ലെ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​ജ​യ​രാ​ജ​ന്റെ​ ​കു​റ്റം​ ​ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​ഇ​ൻ​ഡി​ഗോ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടും​ ​കേ​സെ​ടു​ക്കാ​ൻ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​യി​ട്ടി​ല്ല.​കേ​ന്ദ്ര​ത്തി​ൽ​ ​ന​രേ​ന്ദ്ര​മോ​ദി​ ​ചെ​യ്യു​ന്ന​താ​ണ് ​കേ​ര​ള​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

Advertisement
Advertisement