സൗജന്യ വന്ധ്യതാ നിർണയ ക്യാമ്പ്

Wednesday 20 July 2022 12:19 AM IST

തിരുവനന്തപുരം: ലോക ഐ.വി.എഫ് ദിനത്തോടനുബന്ധിച്ച് കിംസ് ഹെൽത്ത് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ വന്ധ്യതാ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഫെർട്ടിലിറ്റി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.മീര ബാലകൃഷ്ണൻ, ഡോ.സ്നേഹ ആൻ അബ്രഹാം എന്നിവർ ക്യാമ്പിന് നേതൃത്വം വഹിക്കും. സെമൻ അനാലിസിസ്, അൾട്രാ സൗണ്ട് സ്കാൻ എന്നിവ സൗജന്യമായി നടത്താം. മറ്റു ടെസ്റ്റുകൾക്ക് 50 ശതമാനം വരെ ഇളവും ലഭിക്കും.അപ്പോയിൻമെന്റിനായി 9539538888 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement