പരിസ്ഥിതി പ്രശ്നം ഏറെ നേരിടുന്നത് സമുദ്രവും സമുദ്രതീരത്തെ ജനങ്ങളും: ഗോപാൽ ജി.ആര്യ

Thursday 21 July 2022 2:07 AM IST

തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നംമൂലം ഏറെ ദുരന്തം നേരിടുന്നത് സമുദ്രവും സമുദ്രതീരത്തെ ജനങ്ങളുമാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി അഖലേന്ത്യ കോഓർഡിനേറ്റർ ഗോപാൽ ജി.ആര്യ പറഞ്ഞു. സമുദ്രതീരങ്ങളെ പോളിത്തീൻ മുക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ നടക്കുന്ന സമുദ്രതീര ശുചീകരണയജ്ഞം സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെപ്തംബർ 17 നാണ് ഇത്തവണത്തെ സമുദ്ര തീര ശുചീകരണ ദിനം.' ശുചിത്വ സമുദ്രം സുരക്ഷിത സമുദ്രം' എന്ന ആപ്തവാക്യമാണ് ശുചീകരണ പരിപാടിയ്ക്കായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്.

ഡോ. എൻ.പി. ഇന്ദുചൂഡൻ അദ്ധ്യക്ഷനായി. മുൻ ജലവകുപ്പ് ഡയറക്ടർ ഡോ. വി. സുഭാഷ് ചന്ദ്രബോസ്, മുൻ ഐജി ഗോപിനാഥ്, സേതുനാഥ് മലയാലപ്പുഴ, പി. രാജശേഖരൻ, അനീഷ് കരമന, രാജേഷ് ചന്ദ്രൻ, ഉദയനൻ നായർ എന്നിവർ സംസാരിച്ചു. എം.എസ്. ഫൈസൽഖാൻ (ചെയർമാൻ), ഡോ. വി. സുഭാഷ് ചന്ദ്രബോസ് (വർക്കിംഗ് ചെയർമാൻ), സേതുനാഥ് മലയാലപ്പുഴ ( ജനറൽ കൺവീനർ) എന്നിവരടങ്ങിയ 101 അംഗ സംഘാടകസമിതിയും രൂപീകരിച്ചു

Advertisement
Advertisement