ലഹരി ഉപയോഗം തടയാൻ യോഗം ചേരും

Friday 22 July 2022 12:43 AM IST

ആലപ്പുഴ: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ വർദ്ധിച്ചുവരുന്ന പുകയില, സിഗരറ്റ് ഉപയോഗത്തിന് തടയിടാനുള്ള നടപടികൾ ചർച്ച ചെയ്യാനായി ഡിവൈ എസ്.പി, പിങ്ക് പൊലീസ് എന്നിവരെ ഉൾപ്പെടുത്തി യോഗം കൂടാൻ ജില്ലാ ശിശു സംരക്ഷണ സമിതി തീരുമാനിച്ചു. വഴിച്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പിങ്ക് പൊലീസ് സേവനം ആവശ്യമാണെന്നും നിർദ്ദേശിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ പി.വി ഷേർലി, ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റ് റെസ്‌ക്യൂ ഓഫീസർ എ.സി മേരി ഡയാന, അസി. ലേബർ ഓഫീസർ ആർ.പ്രിയ, ഐ.സി.ഡി.എസ് സൂപ്പർ വൈസർമാരായ ജീന വർഗീസ്, പ്രിം സോജദാസ്, കെ.എസ്.ചിത്ര, മീനു അശോകൻ, എസ്.സരിത, ചൈൽഡ്‌ലൈൻ പ്രതിനിധി ജൈനമ്മ ജോസഫ്, സ്‌കൂൾ കൗൺസിലർമാരായ ശ്രീജ ചന്ദ്രൻ, ജിൻസി ജോസഫ്, ആർ. സീതു, എസ്. ശ്രീജ, സി.ഡി.എസ്ചെയർപേഴ്‌സൺ സോഫിയ അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement