ജില്ലയിൽ മിക്സഡാവുക 41 സ്കൂളുകൾ

Friday 22 July 2022 10:41 PM IST

ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് അടുത്ത അദ്ധ്യയന വർഷം പ്രാബല്യത്തിൽ വന്നാൽ ജില്ലയിൽ 41 വിദ്യാലയങ്ങളിൽ മിക്സഡാകും. 16 ബോയ്‌സ് സ്‌കൂളുകളും 25 ഗേൾസ് സ്‌കൂളുകളുമാണ് ജില്ലയിലുള്ളത്. കമ്മിഷന്റെ ഉത്തരവിന്മേൽ 90 ദിവസത്തിനുള്ളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മറുപടി നൽകും. വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രമേ നിർദ്ദേശം പ്രാവർത്തികമാക്കാൻ സാധിക്കൂവെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. രക്ഷിതാക്കൾക്കടക്കം ബോധവത്ക്കരണം നൽകേണ്ടിവരും. പ്രശസ്തമായ ബോയ്സ്, ഗേൾസ് സ്കൂളുകൾക്ക് മാറ്റം വരുത്തുമ്പോൾ പ്രതിഷേധം ഉയരാനുള്ള സാദ്ധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.

Advertisement
Advertisement