'കലക്കാത്തെ സന്ദനമേര....'

Saturday 23 July 2022 4:11 AM IST

പാലക്കാട്: '' ആടുകളെ മേച്ച് നടന്ന എന്നെ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തത് സച്ചി സാറാണ്. ഈ പുരസ്കാരവും സാറിന് സമർപ്പിക്കുന്നു. അദ്ദേഹത്തിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങും'' രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം നഞ്ചിഅമ്മ പങ്കുവച്ചത് ഇങ്ങനെ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗോത്രതാളത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന "കലക്കാത്തെ സന്ദനമേര...' എന്ന പാട്ടിലൂടെ മലയാളത്തിന്റെ മനസിലേക്ക് പാടിക്കയറുകയായിരുന്നു നഞ്ചിഅമ്മ. അയ്യപ്പനും കോശിയും തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഗാനവും നഞ്ചിഅമ്മയും യൂട്യൂബിൽ തരംഗമായിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്. നഞ്ചിഅമ്മ തന്നെയാണ് ഈ ഗാനം എഴുതിയതും.

അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിലാണ് നഞ്ചിഅമ്മ എന്ന 66 കാരിയുടെ താമസം. ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുമായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ്. തലമുറകൾ കൈമാറി വന്ന ഈണങ്ങളാണ് നാഞ്ചിഅമ്മയിലൂടെ മലയാള സിനിമയിൽ എത്തിയത്.

Advertisement
Advertisement