നേ​ട്ട​ത്തി​ൻ ​നെ​റു​ക​യി​ൽ​ ​തൃ​ശൂർ

Saturday 23 July 2022 12:25 AM IST
അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെ പൃഥ്വിരാജ്,​ സച്ചി,​ ബിജു മേനോൻ എന്നിവർ.

തൃ​ശൂ​ർ​:​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​രം​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​നേ​ട്ട​ത്തി​ന്റെ​ ​നെ​റു​ക​യി​ൽ​ ​തൃ​ശൂ​ർ.​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​മി​ക​ച്ച​ ​ന​ട​ൻ​മാ​രാ​യി​ ​ബി​ജു​ ​മേ​നോ​നും​ ​ജോ​ജു​ ​ജോ​ർ​ജും​ ​ഗാ​ന​ര​ച​യി​താ​വാ​യി​ ​എം.​ബി.​ ​ഹ​രി​നാ​രാ​യ​ണ​നു​മെ​ല്ലാം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ത്തി​ൽ​ ​മ​ല​യാ​ള​ത്തി​ന് ​ല​ഭി​ച്ച​ ​അ​വാ​ർ​ഡു​ക​ളി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​വ​രെ​ല്ലാം​ ​തൃ​ശൂ​രി​ൽ​ ​നി​ന്നാ​യി​ ​എ​ന്ന​താ​ണ് ​ശ്ര​ദ്ധേ​യം.
സ​ച്ചി​ ​(​മി​ക​ച്ച​ ​സം​വി​ധാ​യ​ക​ൻ​),​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​ ​(​മി​ക​ച്ച​ ​ന​ടി​),​ ​ബി​ജു​ ​മേ​നോ​ൻ​ ​(​മി​ക​ച്ച​ ​സ​ഹ​ന​ട​ൻ​)​ ​എ​ന്നീ​ ​മൂ​ന്നു​ ​പ്ര​ധാ​ന​ ​പു​ര​സ്‌​കാ​ര​മാ​ണ് ​ജി​ല്ല​യി​ലെ​ത്തി​യ​ത്.​ ​സ​ഹീ​ദ് ​അ​രാ​ഫ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ങ്കം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​ണ് ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​ത്ത​വ​ണ​ ​ത​ങ്കം​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടു​പേ​ർ​ക്ക് ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ചു.
മി​ക​ച്ച​ ​ന​ടി​യാ​യ​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യും​ ​മി​ക​ച്ച​ ​സ​ഹ​ന​ട​നാ​യ​ ​ബി​ജു​ ​മേ​നോ​നും​ ​ത​ങ്ക​ത്തി​ലെ​ ​അ​ഭി​നേ​താ​ക്ക​ളാ​ണ്.​ ​സു​ര​റൈ​ ​പോ​ട്ര് ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​പു​ര​സ്‌​കാ​രം​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യെ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​സ​ച്ചി​ക്ക് ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​പു​ര​സ്കാ​രം​ ​മ​ര​ണാ​ന​ന്ത​ര​ ​ബ​ഹു​മ​തി​യാ​യി.
അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​യ​ന​ത്തി​നാ​ണ് ​ബി​ജു​ ​മേ​നോ​നും​ ​സ​ഹ​ന​ട​നു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ച​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​വ​ലി​യ​ ​പു​ര​സ്‌​കാ​രം​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യെ​ ​തേ​ടി​യെ​ത്തു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്ത് ​സ​ഹ​ന​ട​നാ​യി​ ​ര​ണ്ട് ​ത​വ​ണ​യും​ ​മി​ക​ച്ച​ ​ന​ട​നാ​യി​ ​ഒ​രു​ ​ത​വ​ണ​യും​ ​ബി​ജു​ ​മേ​നോ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

നോവായി സച്ചി

തൃശൂർ : ദേശീയതലത്തിലെ അംഗീകാരങ്ങളുടെ നിറവിൽ അയ്യപ്പനും കോശിയും തിളങ്ങുമ്പോൾ കാണാൻ സച്ചി ഇല്ലായെന്നത് നോവായി. ദേശീയ പുരസ്‌കാരത്തിൽ മലയാളം സ്വന്തം ഇടം കണ്ടെത്തിയപ്പോൾ സച്ചിയുടെ അയ്യപ്പനും കോശിയും നേടിയത് ഏറെ നേട്ടങ്ങളായിരുന്നു.

മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (മാഫിയ ശശി) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്‌കാര പട്ടികയിൽ ഇടം നേടിയത്. നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്‌കാര നിറവിൽ കയറി നിന്നപ്പോൾ സച്ചി കാണാമറയത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും.

സച്ചി കണ്ടെത്തിയ വലിയ നിധിയായിരുന്നു ആദിവാസി ഗായിക നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രം നഞ്ചിയമ്മ എന്ന ഗായികയുടെ ശബ്ദം കൊണ്ട് തന്നെ ജനപ്രീതി നേടി. അട്ടപ്പാടിയിൽ താമസിച്ചും അവിടെയുള്ള ജനങ്ങളുമായി നേരിട്ട് സംവദിച്ചുമാണ് സച്ചി അയ്യപ്പനും കോശിയും ഒരുക്കിയത്. ആ മണ്ണിന്റെ മണമുള്ള സംഗീതം വേണമെന്ന നിർബന്ധമാണ് നഞ്ചിയമ്മയെ ആ സിനിമയിലേക്കെത്തിച്ചത്.

നഞ്ചിയമ്മ സച്ചിക്ക് പാടിക്കൊടുത്ത പാട്ടുകളിൽ രണ്ടെണ്ണം സിനിമയുടെ ഭാഗമായി. കേന്ദ്ര കഥാപാത്രങ്ങളായ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ സമർത്ഥമായി സച്ചി വിനിയോഗിച്ചപ്പോൾ അയ്യപ്പനും കോശിയും പതിവ് പടങ്ങളിൽ നിന്നും വേറിട്ടതായി.

ഓർഡിനറി, വെള്ളിമൂങ്ങ തുടങ്ങി പ്രക്ഷേകരെ ചിരിപ്പിക്കുന്ന വേഷത്തിൽ നിന്ന് ബിജു മേനോൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറി ചിത്രത്തിലെ അയ്യപ്പൻ നായർ.

Advertisement
Advertisement