ബുക്ക് റിലീസ്

Sunday 24 July 2022 6:00 AM IST

വ​ന​ജ​യും​ ​മ​റ്റു​ ​ക​ഥ​ക​ളും ബാ​ബു​ ​ജോ​സ്

സ​ഞ്ചാ​രി​യു​ടെ​ ​ഏ​കാ​ന്ത​ത​യാ​ണ് ​ബാ​ബു​ജോ​സി​ലെ​ ​ക​ഥാ​കാ​ര​നു​ള്ള​ത്.1972​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ക​ഥ​യാ​ണ് ​വ​ന​ജ.​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​എ​ഴു​തി​യ​ ​ക​ഥ​ക​ളു​ടെ​ ​കൂ​ടി​ ,​മാ​ഹാ​ര​മാ​ണ് ​വ​ന​ജ​യും​ ​മ​റ്റു​ ​ക​ഥ​ക​ളും.​ ​ക​ഥാ​രച​ന​ ​ബാ​ബു​വി​ൽ​ ​ആ​ത്മ​പ്ര​കാ​ശ​ന​വും​ ​സ്വ​യം​ ​ന​ട​ത്തു​ന്ന​ ​ചി​കി​ത്സ​യു​മാ​യി​ത്തീ​രു​ന്നു​വെ​ന്ന് ​പ്ര​ശ​സ്ത​ ​നി​രൂ​പ​ക​ൻ​ ​കെ.​പി.​അ​പ്പ​ൻ​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​പ്ര​സാ​ധ​ക​ർ​:​ എ​ൽ.​ബി.​ജെ.​പ​ബ്ളി​ഷിം​ഗ് ,​കൊ​ച്ചി

ക​ഥ​യ​ല്ല ജീ​വി​തം​ ​ത​ന്നെ പ​ള്ളി​യ​റ​ ​ശ്രീ​ധ​രൻ അ​നേ​കാ​യി​രം​ ​പ്ര​തി​ഭാ​ധ​ന​രു​ടെ​ ​ക​ഠി​ന​ ​പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് ​ഗ​ണി​ത​ശാ​സ്ത്രം​ ​ഇ​ന്ന​ത്തെ​ ​നി​ല​യി​ൽ​ ​വി​കാ​സം​ ​പ്രാ​പി​ച്ചി​ട്ടു​ള്ള​ത്.​ഇ​വ​രി​ൽ​ ​പ​ല​രു​ടെ​യും​ ​ജീ​വി​തം​ ​ദു​രി​ത​പൂ​ർ​ണ്ണ​മാ​യി​രു​ന്നു.​ക​ഥ​ക​ൾ​ ​പോ​ലെ​ ​അ​വി​ശ്വ​സ​നീ​യ​മാ​യ​ ​അ​ത്ത​രം​ ​ഏ​താ​നും​ ​ജീ​വി​ത​ക​ഥ​ക​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ​ഗ്ര​ന്ഥ​കാ​ര​ൻ. പ്ര​സാ​ധ​ക​ർ​:​ ​ ജീ​നി​യ​സ് ​ബു​ക്സ് ,​ക​ണ്ണൂർ

സ​ർ​ഗാ​ത്മ​ക​ത​യു​ടെ ഇ​ന്ദ്ര​ജാ​ലം ആ​ചാ​ര്യ​ശ്രീ​ ​രാ​ജേ​ഷ് ആ​ധു​നി​ക​ ​കാ​ല​ത്ത് ​മ​നു​ഷ്യ​ൻ​ ​നേ​രി​ടു​ന്ന​ ​പ്ര​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ളാ​യ​ ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്,​ഉ​ത്ക്ക​ണ്ഠ,​ഭ​യം​ ​തു​ട​ങ്ങി​ ​പ​ല​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​പ​രി​ഹാ​രം​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ഗ്ര​ന്ഥം.​പ്ര​സാ​ധ​ക​ർ​:​വേ​ദ​വി​ദ്യാ​പ്ര​കാ​ശ​ൻ,​കോ​ഴി​ക്കോ​ട്

മൗ​ന​ത്തി​ന്റെ​ മാ​റ്റൊ​ലി​ക​ൾ​ ക​ലാപാ​ങ്ങോ​ട് ഋ​തു​ഭേ​ദ​ങ്ങ​ളി​ൽ​ ​വ​ര​ളു​ക​യും​ ​നി​റ​ഞ്ഞൊ​ഴു​കു​ക​യും​ ​ചെ​യ്യു​ന്ന​ ​നീ​ർ​ച്ചാ​ലു​ക​ൾ​ ​പോ​ലെ​ ​അ​ല്ലെ​ങ്കി​ൽ​ ​ഇ​ല​യ​ന​ക്ക​ങ്ങ​ളി​ല്ലാ​ത്ത​ ​നി​ശ്ച​ല​ ​പ്ര​കൃ​തി​യി​ൽ​ ​ഇ​ളം​കാ​റ്റാ​യും​ ​മാ​റു​ന്ന​ ​കാ​ഴ്ച​ക​ൾ​ ​തു​ളു​മ്പു​ന്ന​ ​ക​വി​ത​ക​ൾ. പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സ്