ജില്ലയിലും കെട്ടിട നമ്പർ തട്ടിപ്പ്.

Sunday 24 July 2022 12:00 AM IST

കോട്ടയം. ഈരാറ്റുപേട്ട നഗരസഭയിൽ പെർമിറ്റിന് അപേക്ഷ സമർപ്പിക്കാത്ത ബഹുനില കെട്ടിടത്തിന് നമ്പർ നൽകിയതായി വിജിലൻസ് കണ്ടെത്തി. അപേക്ഷയ്ക്ക് അംഗീകാരം നൽകേണ്ട സഞ്ചയ സോഫ്റ്റവെയറിൽ നമ്പരുണ്ടെന്ന് വ്യാജമായി രേഖപ്പെടുത്തി നികുതി സ്വീകരിക്കുകയായിരുന്നു. ജില്ലയിലെ ഒരു നഗരസഭയിൽ സെക്രട്ടറിയായി തുടരുന്ന ഇയാൾക്കെതിരെ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് എസ്.പി വി.ജി.വിനോദ് കുമാർ പറഞ്ഞു.
പല തദ്ദേശസ്ഥാപനങ്ങളിലും ചട്ടം കാറ്റിൽ പറത്തി നിർമിച്ച കെട്ടിടങ്ങൾ ക്രമവത്കരിച്ച് നൽകിയതായും കണ്ടെത്തി. കോട്ടയം എസ്.പിയുടെ പരിധിയിൽ വരുന്ന കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 43 കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് കണ്ടെത്തൽ.

വിജിലൻസ് എസ്.പി വി.ജി.വിനോദ് കുമാർ പറയുന്നു.

'' കെട്ടിട നിർമ്മാണ അനുമതികൾക്കുള്ള അപേക്ഷകൾക്ക് ഓൺലൈൻ മുഖേന സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന സഞ്ചയ, ഐ.ബി.പി.എം.എസ് പോലെയുള്ള ഓൺലൈൻ പോർട്ടലുകൾ വഴിയുള്ള സേവനം നഗരസഭ ഓഫീസുകളിൽ ഉപയോഗപ്പെടുത്തുന്നില്ല''

Advertisement
Advertisement