ലക്ഷദ്വീപ് സ്കൂളുകളിൽ മാംസാഹാരം തുടരും

Sunday 24 July 2022 12:12 AM IST

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എല്ലാ സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുൾപ്പെടെ ഉപയോഗിക്കാം. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റെടുത്ത ശേഷമുള്ള ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയതിനെതിരെ ദ്വീപ് സ്വദേശി അഡ്വ. അജ്മൽ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. മേയ് 22നാണ് സുപ്രീംകോടതി അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement
Advertisement