പോസ്റ്ററും, പൂമാലയുമായി സൂര്യയുടെ പിറന്നാളാഘോഷിച്ച് 'വടക്കുംനാഥൻ'; ബസിന് പിഴ ചുമത്തി പൊലീസ്
Sunday 24 July 2022 11:56 AM IST
കൊല്ലം: നടൻ സൂര്യയുടെ പിറന്നാൾ പ്രമാണിച്ച് മുന്നിൽ ബലൂണും പോസ്റ്ററും പൂമാലയും പതിച്ച ബസ് പിടികൂടി പിഴയടപ്പിച്ച് പൊലീസ്. കൊല്ലം നഗരത്തിൽ കച്ചേരി ജംഗ്ഷനിൽ കഴിഞ്ഞ ദിവസമായിരുന്നും സംഭവം.
ചവറ - കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന 'വടക്കുംനാഥൻ' എന്ന ബസിനെതിരെയാണ് പൊലീസ് നടപടി. സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും, ചുറ്റും ബലൂണും, പൂമാലയും പതിച്ചാണ് ബസ് സർവീസ് നടത്തിയത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലായിരുന്നു ബലൂണുകൾ തൂക്കിയിരുന്നത്.
അപകടകരമായ ഡ്രൈവിംഗ് കൊല്ലം സിറ്റി ട്രാഫിക് എസ് ഐയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എസ് ഐ ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബസ് പിടികൂടി പിഴ ഈക്കിയ ശേഷം വിട്ടയച്ചു.