വൈദ്യുതി മഹോത്സവം

Wednesday 27 July 2022 12:48 AM IST

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047 വൈദ്യുതി മഹോത്സവത്തിന്റെ ജില്ലയിലെ രണ്ടാം ഘട്ട പരിപാടി കായംകുളം കേന്ദ്രീയ വിദ്യാലയത്തിൽ എൻ.ടി.പി.സി ജനറൽ മാനേജർ എസ്.കെ.റാം ഉദ്ഘാടനം ചെയ്തു. പുരപ്പുറ സൗരോർജ പദ്ധതി പോലെ നൂതന ഊർജ്ജ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സജിനി അദ്ധ്യക്ഷയായി. ജില്ലാ വികസന കമ്മീഷണർ കെ.എസ്.അഞ്ജു, എൻ.പി.ടി.ഐ ഡയറക്ടർ പി.മുത്തുസ്വാമി, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരായ ടി.ആർ.രേഖ, എം.വി.മധു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement