വിചാരണ തടവുകാരെ വിട്ടയച്ചില്ലെങ്കിൽ നേരിട്ടിടപെടും - സുപ്രീം കോടതി

Wednesday 27 July 2022 12:00 AM IST

ന്യൂഡൽഹി:സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും 10 വർഷത്തോളമായി ജയിലിൽ കഴിയുന്ന വിചാരണ തടവുകാരെ വിട്ടയക്കാൻ നടപടി എടുക്കാത്ത യു.പി. സർക്കാരിനോട് വിഷയത്തിൽ നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി.

വിചാരണ തടവുകാർക്ക് ജാമ്യം നൽകാൻ നിങ്ങളെ കൊണ്ട് കഴിയില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. വിചാരണ തടവുകാരെ കുറിച്ചുള്ള വിവരങ്ങൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ആഗസ്റ്റ് 17 ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement
Advertisement