ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ

Thursday 28 July 2022 12:16 AM IST

വാഷിംഗ്ടൺ : വീട്ടിലിരുന്ന് നിശ്ചിത സ്ഥലങ്ങളുടെ 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ കാണാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഗൂഗിൾ മാപ്പ്‌സിന്റെ ഗൂഗിൾ സ്ട്രീ​റ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലെത്തി. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാവുക. വൈകാതെ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, മുംബൈ, പുനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്‌സർ എന്നിവിടങ്ങളിലും സൗകര്യം ലഭിക്കും. 2022 അവസാനത്തോടെ ഇന്ത്യയിലെ 50 ഓളം നഗരങ്ങളിൽ സ്ട്രീറ്റ് ഫീച്ചർ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്. ടെക് മഹിന്ദ്ര, ജെനെസിസ് ഇന്റർനാഷണൽ എന്നിവരുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്പ്സ് സ്ട്രീറ്റ് വ്യൂ ഇന്ത്യയിലെത്തിക്കുന്നത്. 2016ൽ സ്ട്രീറ്റ് വ്യൂ ഫീച്ചറിന് ഇന്ത്യയിൽ അനുമതി നിഷേധിച്ചിരുന്നു.

Advertisement
Advertisement