വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവം : ജയിലധികൃതർക്കെതിരെ കേസ്

Thursday 28 July 2022 1:58 AM IST

  • പ്രതിഷേധിച്ച 15 വിദ്യാർത്ഥികൾക്കെതിരെയും കേസ്

തൃശൂർ : എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 വിദ്യാർത്ഥികൾക്കെതിരെ കേസ്. വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിൽ ഉദ്യോഗസ്ഥൻ പ്രമോദിനെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തു. പ്രമോദ് അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഗവ.എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളോട് ജയിൽ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതിനെ ചൊല്ലിയായിരുന്നു സംഘർഷം.

ചൊവ്വാഴ്ച രാത്രിയോടെ ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ആൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ വച്ച് കാറിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കിയും അസഭ്യം പറഞ്ഞും ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ സഹപാഠികൾ സംഘത്തെ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇയാൾക്കെതിരെ കേസെടുക്കാതിരുന്നതിൽ പൊലീസുമായി വിദ്യാർത്ഥികൾ വാക്കേറ്റത്തിലായി. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാർത്ഥികൾ മാർച്ചും നടത്തി. പൊലീസ് അഭ്യർത്ഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികളുടെ പ്രതിഷേധവും കനത്തു. സ്റ്റേഷൻ മുറ്റത്ത് ക്യാമ്പ് ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഒടുവിൽ പൊലീസ് വഴങ്ങി. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. ഇതേത്തുടർന്നാണ് കേസെടുത്തത്. ലാത്തിച്ചാർജിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇ.​ഡി​ ​ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ​തി​രെ​ ​സ​ത്യ​ഗ്ര​ഹം

തൃ​ശൂ​ർ​ ​:​ ​ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ​ ​ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​ ​സ​ർ​ക്കാ​ർ​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​അ​കാ​ര​ണ​മാ​യി​ ​സോ​ണി​യാ​ഗാ​ന്ധി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ളെ​ ​ഇ.​ഡി​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​മ്പി​ൽ​ ​ന​ട​ത്തി​യ​ ​സ​ത്യ​ഗ്ര​ഹ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ഡ്വ.​ജോ​സ​ഫ് ​ടാ​ജ​റ്റ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​പി.​വി​ൻ​സെ​ന്റ്,​ ​ജോ​സ​ഫ് ​ചാ​ലി​ശ്ശേ​രി,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ​ ,​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ര​ങ്ങ​ത്ത്,​ ​സി.​എ​സ്.​ ​ശ്രീ​നി​വാ​സ്,​ ​ഷാ​ജി​ ​കോ​ട​ങ്ക​ണ്ട​ത്ത്,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​എ.​പ്ര​സാ​ദ്,​ ​സി.​സി.​ശ്രീ​കു​മാ​ർ,​ ​ഐ.​പി.​പോ​ൾ​ ,​ ​സി.​എം.​നൗ​ഷാ​ദ് ,​ ​രാ​ജ​ൻ​ ​പ​ല്ല​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement