പെൻഷൻകാർ കളക്ടറേ​റ്റിലേക്ക് മാർച്ച്‌ നടത്തി

Thursday 28 July 2022 3:08 AM IST

കണ്ണൂർ: പെൻഷൻ പരിഷ്‌കരണ കുടിശിക ഒ​റ്റതവണയായി ലഭ്യമാക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവബത്തായി അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ കളക്ടറേ​റ്റിലേക്ക് മാർച്ച് നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് പി.വി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങളുടെ പേരിൽ ഭൂരിപക്ഷം ലോകരാജ്യങ്ങളും ആനുകൂല്യങ്ങൾ വെട്ടിചുരുക്കിയപ്പോഴാണ് കേരളത്തിൽ ശമ്പളവും പെൻഷനും പരിഷ്‌ക്കരിക്കാൻ തീരുമാനമുണ്ടായത്. കഴിഞ്ഞകാല പരിഷ്‌കരണങ്ങളെല്ലാം ഉത്തരവായത് പ്രാബല്യ തീയ്യതിക്ക് മാസങ്ങളും വർഷങ്ങൾക്കും ശേഷമാണ്. അതിനാൽ മരിച്ച ഒട്ടേറെ പേർക്ക് ഈ ആനുകൂല്യങ്ങൾ നഷ്ടമായി. അതിനാൽ 2024 ജൂലായ് ഒന്നിന് പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് പെൻഷൻകാർ ആവശ്യപെട്ടു. പി. പ്രഭാകരൻ, കെ. കൃഷ്ണൻ, കെ.കരുണാകരൻ, കെ.ടി കത്രിക്കുട്ടി, ഇ. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement