ലഹരി വിരുദ്ധ ക്ളാസ് നടത്തി.

Friday 29 July 2022 12:00 AM IST

വൈക്കം. വൈക്കം താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും വിമുക്തി മിഷനും കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണി​റ്റും ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കോളേജ് ഹാളിൽ കൂടിയ യോഗം പ്രിൻസിപ്പൽ ജിംപ്‌സൺ ജി.പറമ്പിൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി​റ്റോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എക്‌സെസ് സിവിൽ ഓഫീസർ ദീപേഷ് എ.എസ് ക്ലാസ് നയിച്ചു. ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി തോമസ് പി.ഒ, പാനൽ ലോയർ അഡ്വ രമണൻ കടമ്പറ, പാരാ ലീഗൽ വോളന്റിയർ സുശീല ടി.പി. എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement