വലിയകുളങ്ങര സ്കൂളിൽ മോഷണ ശ്രമം : പ്രതി പിടിയിൽ

Thursday 28 July 2022 10:57 PM IST

തഴവ: ഓച്ചിറ വലിയകുളങ്ങര ഗവ.എൽ.പി സ്കൂൾ കോമ്പൗണ്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഓച്ചിറ പൊലീസ് പിടികൂടി. ശാസ്താംകോട്ട വില്ലേജിൽ മനക്കര ഷിബിൻ ഭവനിൽ ഷിബിൻ പീറ്റർ (27) ആണ് പിടിയിലായത്. വലിയകുളങ്ങര ഭാഗത്ത് ദേശീയപാതയുടെ പണി നടക്കുന്നതിനാൽ കൂൾ കോമ്പൗണ്ടിനുള്ളിൽ ഇളക്കി മാറ്റി വച്ചിരുന്ന സ്കൂൾ ഗേറ്റും കുട്ടികളുടെ റൈഡുകളും കഴിഞ്ഞ ദിവസം വൈകിട്ടോടെ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂൾ അധികൃതർ തനിക്ക് വിറ്റതാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സാമഗ്രികൾ കടത്താൻ തയ്യാറായത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞു വെക്കുകയും ഓച്ചിറ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു . ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ് ഷരീഫ് , എ.എസ് .ഐ സന്തോഷ് ,എസ്. സി. പി .ഓ ശ്രീജിത്ത്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement