ശാസ്തമംഗലം കൊച്ചാർ റോഡ് റസിഡന്റ്സ് അസോസിയേഷൻ

Friday 29 July 2022 2:21 AM IST

തിരുവനനന്തപുരം: ഗുണമേന്മ പരിഗണിച്ച് വിലക്കൂടുതലുള്ള വഴിവിളക്കുകൾ വാങ്ങാൻ തീരുമാനിച്ചാൽ അഴിമതിയെന്ന് വ്യാഖ്യാനിക്കുന്ന ദുരവസ്ഥയാണ് താൻ മേയറായിരുന്നപ്പോൾ നേരിട്ടതെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. ശാസ്‌തമംഗലം കൊച്ചാർ റോഡ് റസിഡന്റ്സ് അസോസിയേഷൻ (കോറസ്) 2022 - 24 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ എസ്. മധുസൂദനൻ നായർ വികസനരേഖാരൂപീകരണ പ്രഖ്യാപനം നടത്തി.കോറസ് പ്രസിഡന്റ് ശിവകുമാർ കെ.പി. അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി, എസ്. രാമൻകുട്ടി സ്വാഗതം പറഞ്ഞു.കോറസ് കുടുംബാംഗവും പൊതുമരാമത്ത് വകുപ്പിലെ മുൻ ചീഫ് എൻജിനിയറുമായ ബി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. വികസനരേഖാരൂപീകരണസമിതി കൺവീനർ ചന്ദ്രസേനൻ മിതൃമ്മല,വനിതാവിഭാഗം കൺവീനർ പാർവ്വതി ശങ്കർ, ട്രഷറർ കെ.കെ. സത്യൻ എന്നിവർ പങ്കെടുത്തു.യൂത്ത് വിംഗ് കൺവീനറായി അനഘ ബി, ജോയിന്റ് കൺവീനർമാരായി നന്ദന ആനന്ദ്, ആദിത്യ എസ്. കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.യുവജനവിഭാഗം കോ-ഓർഡിനേറ്റർ ഗോവിന്ദ് വിജയ് നേതൃത്വം നൽകി.

Advertisement
Advertisement