വീണ്ടും സ്വിം സ്യൂട്ടി​ൽ സാനി​യ

Friday 29 July 2022 2:39 AM IST

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനി​യ അയ്യപ്പൻ തായ്‌ലൻഡി​ൽ നി​ന്നുള്ള സ്വിം സ്യൂട്ട് ചി​ത്രങ്ങളുമായി​ വീണ്ടും.തായ്ലൻഡി​ൽ അവധി​ ആഘോഷി​ക്കുകയാണ് താരം. മി​ക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചി​ത്രങ്ങൾ കൊണ്ട് സാനി​യ ആരാധക ശ്രദ്ധ നേടാറുണ്ട്. എന്നാൽ ആ ചി​ത്രങ്ങളെല്ലാം ഏറെ വി​മർശനവും നേരി​ടുകയും ചെയ്യും. തുടർന്നും ഗ്ളാമർ ചി​ത്രങ്ങൾ താരം പങ്കുവയ്ക്കുന്നതാണ് രീതി. സമൂഹ മാദ്ധ്യമങ്ങളി​ൽ ഏറെ ആരാധകരുള്ള താരമാണ് സാനി​യ. റോഷൻ ആൻഡ്രൂസ് സംവി​ധാനം ചെയ്ത സല്യൂട്ട് ആണ് സാനി​യയുടേതായി​ അവസാനം പ്രേക്ഷകർക്ക് മുന്നി​ൽ എത്തി​യ ചി​ത്രം. റോഷൻ ആൻഡ്രൂസ് നി​വി​ൻ പോളി​യെ നായകനാക്കി​ സംവി​ധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചി​ത്രത്തി​ൽ സുപ്രധാന വേഷം സാനി​യ അവതരി​പ്പി​ക്കുന്നുണ്ട്.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

Advertisement
Advertisement