വിവാഹം തീരുമാനിച്ചിട്ടില്ലെന്ന് ശ്രുതിയും ശന്തനുവും

Friday 29 July 2022 3:00 AM IST

വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ശ്രുതി ഹാസനും കാമുകൻ ശന്തനുവും. വിവാഹം എപ്പോൾ എന്ന ചോദ്യം തന്നെ അസ്വസ്ഥപ്പെടുത്തുകയാണെന്ന് ശ്രുതി മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശന്തനുവും തന്റെ നിലപാട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു കലാകാരൻ എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം മറ്റു സാമൂഹിക ഘടകങ്ങൾ മനസിലാക്കാൻ പ്രയാസമാണ്. ഞാൻ എപ്പോഴും സ്വതന്ത്രമായി ജീവിക്കുകയും എന്റെ കാര്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അതു മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയത് അത്ഭുതകരമാണ്. ഞാനും ശ്രുതിയും വിവാഹം കഴിച്ചു ജീവിക്കുന്നതിനെപ്പറ്റി ആലോചിക്കാറില്ല. കലയിലൂടെ മുന്നോട്ടുപോവുന്നു. ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കിയാണെന്നും ശന്തനു പറയുന്നു. ടാറ്റു കലാകാരനായ ശന്തനുമായി ശ്രുതി ഏറെനാളായി പ്രണയത്തിലാണ്.

Advertisement
Advertisement