യു എ ഇ യാത്രയിൽ ബാഗ് മറന്നുവച്ച സംഭവം,​ കോൺസുലേറ്റിന്റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് കേന്ദ്രം

Friday 29 July 2022 6:43 PM IST

ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിനിടെ മറന്നുവച്ച ബാഗ് എത്തിക്കാൻ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം മറന്നുവെച്ച ബാഗ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി അയയ്ക്കാൻ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും പാർലമെന്റിൽ എൻ. കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാന ഭരണാധികാരികൾ മറന്നുവച്ച ബാഗ് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിരുന്നോ എന്നായിരുന്നു ചോദ്യം. .ബാഗ് അയയ്ക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നും പ്രോട്ടോക്കോൾ ലംഘനത്തിൽ കേരള സർക്കാരിൽ നിന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടില്ലെന്നും കേന്ദ്രം മറുപടി നൽകി. ഷാർജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

Advertisement
Advertisement