മലപ്പുറത്ത് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഇരുപത്തിനാലുകാരൻ പിടിയിൽ
Friday 29 July 2022 9:54 PM IST
മലപ്പുറം: എംഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം പുളിക്കലൊടി പുക്കാട്ടിരി അഭിരാജി (24)നെയാണ് കാളികാവ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ടി ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മമ്പാട് വലിയകുളത്തിന് സമീപത്തു നിന്നാണ് അഭിരാജ് എക്സൈസ് സംഘത്തിന്റെ വലയിൽ അകപ്പെടുന്നത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് ഗ്രാം എം ഡി എം എ പിടികൂടി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.