അവനിവിടെങ്ങും ഇല്ലല്ലേ? പൃഥ്വിരാജ് നായകൻ, നിർമാണം വിജയ് ബാബു; 'തീർപ്പ്' ടീസർ പുറത്ത്
Saturday 30 July 2022 11:31 AM IST
പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തീർപ്പ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമിക്കുന്നത്. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒത്തുചേരുന്നു എന്ന പ്രത്യേകതയും ഈ മൾട്ടി സ്റ്റാർ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിനുണ്ട്. വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.