കലാ പ്രദർശനം ആരംഭിച്ചു

Tuesday 02 August 2022 12:34 AM IST
രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നോ വണ്‍ ലിസന്‍സ് എന്ന കലാ പ്രദര്‍ശനം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ, പ്രൊഫ.ടെന്‍സിംഗ് ജോസഫ്, എസ്.രാജേഷ്, പ്രൊഫ.വി.ഐ.ജോണ്‍സന്‍ എന്നിവര്‍ വീക്ഷിക്കുന്നു

മാവേലിക്കര: രാജാരവിവർമ്മ സെന്റർ ഒഫ് എക്സലൻസിൽ നോ വൺ ലിസൻസ് കലാ പ്രദർശനം ആരംഭിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഡയറക്ടർ പ്രൊഫ.ടെൻസിംഗ് ജോസഫ് അദ്ധ്യക്ഷനായി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, എ.ആർ.രാജരാജ വർമ്മ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൻ, ആർട്ടിസ്റ്റ് രാമവർമ രാജ, ട്രസ്റ്റ് ഭാരവാഹി ബി.സി.എം പ്രസാദ് എന്നിവർ സംസാരിച്ചു. പ്രദർശനം ആഗസ്റ്റ് 31ന് സമാപിക്കും. കലാകാരൻ ടെൻസിംഗ് ജോസഫാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.

Advertisement
Advertisement