ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ നിര്യാതനായി

Tuesday 02 August 2022 12:21 AM IST

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകനായ അഭ‌യ്‌നാഥ് യാദവ് (62) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേസിന്റെ വിചാരണ നടക്കുന്ന വ്യാഴാഴ്ച മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഞായറാഴ്ച്ച രാത്രി 10.30യോടെ നെഞ്ച് വേദനയെ തുടർന്ന് വാരണാസിയിലെ മഖ്ബൂൽ ആലം റോഡിലുള്ള ത്രിമൂർത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബനാറസ് ബാർ അസോസിയേഷന്റെ മുതിർന്ന അഭിഭാഷകൻ നിത്യാനന്ദറായ് പറഞ്ഞു.

Advertisement
Advertisement