ആദ്യ കൊവിഡ് രോഗിക്ക് പിന്നാലെ ആദ്യ വാനര വസൂരി മരണവും

Tuesday 02 August 2022 12:57 AM IST

തൃശൂർ : രണ്ടര വർഷത്തിലേറെയായി ലോകത്തെ അലട്ടുന്ന കൊവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ അത് തൃശൂരായിരുന്നെങ്കിൽ ഇപ്പോൾ ഭീതിയോടെ ജനം നോക്കുന്ന മങ്കിപോക്‌സ് ബാധിച്ച് മരിച്ച ആദ്യ കേസും തൃശൂരായി. കൊവിഡിന്റെ രൂക്ഷത ഇതുവരെയും വിട്ടുമാറിയിട്ടില്ല. അതിനിടയിലാണ് ഭീതി പരത്തി മങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലഭ്യമായ കണക്കുകൾ പ്രകാരം തൃശൂർ സ്വദേശിയായ ഇരുത്തിയൊന്നുകാരന്റേത് മങ്കിപോക്‌സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ഒമ്പതാമത്തെയും മരണമാണ്. പുന്നയൂരിൽ കുരങ്ങുവസൂരി ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവെത്തിയത് വിദേശത്ത് നിന്നും രോഗം സ്ഥിരീകരിച്ചായിരുന്നു. പ്രകടമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല. കൊവിഡ് 2020 ജനുവരി മുപ്പതിനാണ് തൃശൂരിൽ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു രോഗം. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഫെബ്രുവരി 20നാണ് രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ജില്ലയിൽ ഇതുവരെ 6,80,000 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 2020 മേയ് 21നായിരുന്നു ആദ്യ മരണം. ആകെ മരണം 7474 ആണ്.

മ​ങ്കി​ ​പോ​ക്‌​സ് ​പു​തി​യ​ ​വ​ക​ഭേ​ദം

തൃ​ശൂ​ർ​ ​:​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തൃ​ശൂ​രി​ൽ​ ​മ​രി​ച്ച​ ​യു​വാ​വി​ന് ​സ്ഥി​രീ​ക​രി​ച്ച​ ​മ​ങ്കി​പോ​ക്‌​സ് ​വെ​സ്റ്റ് ​ആ​ഫ്രി​ക്ക​ൻ​ ​വ​ക​ഭേ​ദ​മെ​ന്ന് ​ക​ണ്ടെ​ത്ത​ൽ.​ ​പൂ​നെ​ ​വൈ​റോ​ള​ജി​ ​ലാ​ബി​ൽ​ ​നി​ന്നു​ള്ള​ ​എ​ൻ.​ഐ.​വി​ ​പു​നെ​യി​ൽ​ ​ന​ട​ത്തി​യ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഇ​ത് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ജ​നി​ത​ക​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ 20​ ​പേ​രാ​ണ് ​ഹൈ​റി​സ്‌​ക് ​പ്രാ​ഥ​മി​ക​ ​സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​വീ​ട്ടു​കാ​ർ,​ ​സ​ഹാ​യി,​ ​നാ​ല് ​സു​ഹൃ​ത്തു​ക്ക​ൾ,​ ​ഫു​ട്ബാ​ൾ​ ​ക​ളി​ച്ച​ 9​ ​പേ​ർ​ ​എ​ന്നി​വ​രാ​ണ് ​ഈ​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​വി​മാ​ന​ത്തി​ൽ​ 165​ ​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​തി​ലു​ള്ള​വ​രാ​രും​ ​അ​ടു​ത്ത​ ​സ​മ്പ​ർ​ക്ക​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നി​ല്ല.​ 21​ ​ദി​വ​സ​മാ​ണ് ​ഇ​ൻ​ക്യു​ബേ​ഷ​ൻ​ ​പി​രീ​ഡ്.​ ​ഇ​ത​നു​സ​രി​ച്ച് ​ഈ​ 165​ ​പേ​രും​ ​സ്വ​യം​ ​നി​രീ​ക്ഷി​ക്ക​ണം.

Advertisement
Advertisement