കോഴിമുട്ടകളുടെ രൂപത്തിലാക്കി ഒരു കോടിയുടെ സ്വർണം മലദ്വാരത്തിൽ കടത്തിയ മലപ്പുറം സ്വദേശികൾ പിടിയിൽ

Tuesday 02 August 2022 9:44 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തരവിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശികളായ അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. ഇവരിൽനിന്ന് 1968 ഗ്രാം സ്വർണം പിടികൂടി. ഇരുവരും കോലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരാണ്. കോഴിമുട്ടകളുടെ രൂപത്തിലാക്കി ഇവർ മലദ്വാരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ഡി.ആർ.ഐ പരിശോധന നടത്തിയത്.