ഒാർഡിനറിക്ക് രണ്ടാം ഭാഗം

Wednesday 03 August 2022 6:00 AM IST

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച മികച്ച വിജയം നേടിയ ഒാർഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സുഗീത് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഗവിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് നിഷാദ് കോയയും മനുപ്രസാദും ചേർന്നാണ് രചന നിർവഹിച്ചത്.എന്നാൽ ഗവിയിൽനിന്ന് മാറി മറ്റൊരു പശ്ചാത്തലത്തിലാണ് നിഷാദ് കോയ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത്. മല്ലുസിംഗ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ത്രി ഡോട്സ്, മധുര നാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിംഗ്സ്, ട്വന്റി 20, കഥവീട് എന്നിവയാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച മറ്റു ചിത്രങ്ങൾ.ഇരുവരും ഒരുമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്.2012 ൽ റിലീസ് ചെയ്തത

ഒാർഡിനറിയിൽ ഇരവി എന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുടെ വേഷമാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. പാലക്കാടൻ ഭാഷ സംസാരിക്കുന്ന സുകു എന്ന ഡ്രൈവറുടെ വേഷം ബിജു മേനോൻ അവതരിപ്പിച്ചു. ശ്രിത ശിവദാസ് നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടി ആയിരുന്നു ഒാർഡിനറി .ആസിഫ് അലി, ജിഷ്ണു രാഘവൻ, ആൻ അഗസ്റ്റിൻ, ബാബു രാജ്, സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹേമന്ദ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ എന്നിവരായിരുന്നു മറ്റു താരങ്ങൾ. ഫൈസൽ അലി ആണ് ഗവിയുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത ഛായാഗ്രാഹകൻ. വിദ്യാസാഗർ സംഗീതം ഒരുക്കി.

Advertisement
Advertisement