ഗോവൻ ഓർമ്മയുടെ ചിത്രങ്ങളുമായി ഐഷു

Wednesday 03 August 2022 6:03 AM IST

തന്റെ അവധിക്കാല ഗോവൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി. കാണാൻ എത്ര ക്യൂട്ട് എന്നാണ് ആരാധകർ നൽകുന്ന കമന്റ്. ഐശ്വര്യ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ വേഗം ഏറ്റെടുക്കുകയും ചെയ്തു. ഒരുവർഷം മുൻപ് നടത്തിയ ഗോവൻ യാത്രയുടെ ചിത്രങ്ങളാണ് ഐശ്വര്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ .സിനിമയിലെ പത്തുവർഷ യാത്രയിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐഷു. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിച്ചാണ് തുടക്കം. തെന്നിന്ത്യൻ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചു. ഐശ്വര്യ ലക്ഷ്മി നായികയായി മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം അർച്ച 31 നോട്ട് ഒൗട്ട് ആണ്. കുമാരി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവം ആണ് തമിഴ് ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരിൽ ഒരാളാണ്.