കർഷകസംഘം ഭാരവാഹികൾ

Wednesday 03 August 2022 12:20 AM IST
കർഷകസംഘം

കുട്ടനാട് : കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി മടവീണു കൃഷി നശിക്കുന്ന കൈനകരി ഗ്രാമപഞ്ചായത്ത് 14,15 വാർഡുകളിലെ മീനപ്പള്ളി, കനകാശ്ശേരി, വലിയകരി പാടശേഖരങ്ങളിൽ നിറഞ്ഞുകിടക്കുന്ന പോളക്കൂട്ടം നീക്കം ചെയ്യണമെന്ന് കർഷകസംഘം കൈനകരി വടക്ക് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഏരിയാ സെക്രട്ടറി എസ് സുധിമോൻ ഉദ്ഘാടനം ചെയ്തു. പി രതീശൻ അദ്ധ്യക്ഷനായി. കെ.എ.പ്രമോദ് (സെക്രട്ടറി), സുനിൽ പി.പത്മനാഭൻ (ജോയിന്റ് സെക്രട്ടറി), പി.പി.വിജയപ്പൻ( പ്രസിഡന്റ്), എ.ആർ.മണിക്കുട്ടൻ (വൈസ് പ്രസിഡന്റ്), അനിത പ്രസാദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisement
Advertisement