ജി.എസ്.ടി തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി

Wednesday 03 August 2022 12:36 AM IST

ന്യൂഡൽഹി: അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കാനുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തിൽ ഒരു സംസ്ഥാനവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും രാജ്യത്ത് പണപ്പെരുപ്പം തടയാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യസഭയിലെ വിലക്കയറ്റ ചർച്ചയിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയ്‌‌ക്കിടെ തൃണമൂൽ അംഗങ്ങൾ വാക്കൗട്ട് നടത്തി.

പണം പിൻവലിക്കാൻ ജി.എസ്.ടി ഇല്ല

ചെക്കുകൾക്ക് നികുതിയേർപ്പെടുത്തിയത് സാധാരണക്കാരെ ബാധിക്കില്ലെന്ന് ധനമന്ത്രി അറിയിച്ചു. അതിനാൽ ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജി.എസ്.ടി ബാധകമല്ല. ബാങ്കുകൾ ചെക്കുകൾ അച്ചടിക്കുന്ന പ്രിന്റിംഗ് സ്ഥാപനത്തിനാണ് നികുതി നൽകേണ്ടത്.

വിലക്കയറ്റം തടഞ്ഞു നിറുത്താൻ കേന്ദ്രസർക്കാർ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില നിയന്ത്രിച്ചു. 2013 നവംബറിനെ അപേക്ഷിച്ച് വില കൂടിയിട്ടില്ല.

പായ്‌ക്കു ചെയ്‌ത സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കിയതിനെ എതിർക്കുന്ന സംസ്ഥാനങ്ങൾ നേരത്തെ ധാന്യങ്ങൾ, തൈര്, ലസി തുടങ്ങിവയ്‌ക്ക് നികുതി വാങ്ങിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

Advertisement
Advertisement