എം.ഡി​.എം.എയുമായി​ യുവാക്കൾ പിടിയിൽ 

Wednesday 03 August 2022 3:09 AM IST

മാന്നാർ: സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ മയക്കുമരുന്നുമായി എത്തിയ യുവാക്കളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസം വീട്ടിൽ വിഷ്ണു (22), തറയിൽ വീട്ടിൽ അക്ഷയ്ശ്രീ (22) എന്നിവരെയാണ് ബൈക്കിൽ വരുന്നതി​നി​​ടെ മാന്നാർ കുരട്ടിക്കാട് ഭാഗത്തു നിന്ന് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നു ഒന്നര ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു.

മാന്നാറിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ വില്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്പി ഡോ.ആർ.ജോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്പി ബിനുകുമാർ എന്നിവരുടെ നിർദേശത്തെ തുടർന്ന് ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം, മാന്നാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അഭിരാം, എസ്.ഐമാരായ ശ്രീകുമാർ, ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിഖ് ഉൽ അക്ബർ, കെ.വി​. സുനിൽകുമാർ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement