ഓമല്ലൂരിൽ കടകളിൽ മോഷണം

Wednesday 03 August 2022 2:18 AM IST

ഓമല്ലൂർ : കുരിശ് ജംഗ്ഷനിലുള്ള വിവിധ കടകൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. കുരിശ് ജംഗ്ഷനിലെ പച്ചക്കറി മൊത്തവ്യാപാരക്കടയായ എ.എ.കെ ബേസ് മാൾ, തണുപ്പുകട, ശ്രീസ്റ്റോഴ്‌സ്, തൂശനില തുടങ്ങിയ കടകളാണ് കുത്തിത്തുറന്നത്. എ.എ.കെയിൽ നിന്ന് പണവും കംമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുമടക്കം മോഷണം പോയി. ശ്രീസ്റ്റോഴ്‌സിൽ നിന്ന് പണവും സാധനങ്ങളുമാണ് മോഷ്ടിച്ചത്. തൂശനിലയിൽ നിന്നും തണുപ്പുകടയിൽ നിന്നും സാധനങ്ങളും പണവും പാത്രങ്ങളും മോഷ്ടിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഓമല്ലൂരിൽ മോഷണം കുറെ നാളുകളായി പതിവാകുന്നു. രണ്ട് മാസം മുൻപ് ഷാജിയുടെ മീൻ കട കുത്തിത്തുറന്ന് മത്സ്യം മോഷണം പോയിരുന്നു. നേരത്തെ തൈക്കുറ്റിമുക്ക് ഭാഗത്ത് ചില വീടുകളിലും മോഷണവും മോഷണശ്രമവും നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞില്ല.

Advertisement
Advertisement