നല്ല ലൈംഗികബന്ധത്തിന് ദമ്പതികൾ ചെയ്യേണ്ട കാര്യങ്ങളേതൊക്കെ; കിടപ്പറയിൽ നിന്നും ഈ കാര്യങ്ങളെ പുറത്താക്കണേ

Wednesday 03 August 2022 11:49 PM IST

ശാരീരികവും മാനസികവുമായും ആരോഗ്യപരമായും നല്ല ഫലങ്ങളെ നൽകുന്നതാണ് ശാരീരികബന്ധം. എന്നാൽ അതിൽ ചില താളപ്പിഴകൾ സമാധാനം കെടുത്തുന്നതും ബന്ധത്തിൽ തന്നെ വിള‌ളലുണ്ടാക്കാനും ഇടയാക്കും. പങ്കാളികൾ തമ്മിലെ ലൈംഗികബന്ധത്തിൽ വില്ലന്മാരാകുന്ന ചില കാര്യങ്ങളെ അറിയാം.

വിചാരിച്ച സന്തോഷം ശാരീരികബന്ധത്തിൽ നിന്നും ലഭിക്കാതിരിക്കാനുള‌ള ആദ്യ കാരണം അമിതമായ പ്രതീക്ഷയാണ്. ശാരീരികബന്ധത്തെക്കുറിച്ച് ധാരാളം കെട്ടുകഥകൾ പ്രചാരത്തിലുണ്ട്. അവ വിശ്വസിക്കുന്നതും ഒപ്പം പോൺ ചിത്രങ്ങളും മറ്റും കണ്ട് തികച്ചും തെറ്റായ തരം വിവരങ്ങൾ ഭാവനയിൽ കണ്ടവർക്ക് യഥാർത്ഥ ജീവിതത്തിൽ ശാരീരികബന്ധത്തിൽ നിന്നും പ്രതീക്ഷിച്ച ഫലം കിട്ടാതെ നിരാശരാകാനിടയുണ്ട്.

ശാരീരികബന്ധം ഗർഭധാരണത്തിലെത്തുമോ എന്ന ഭയം പങ്കാളികൾക്ക് ഇരുവർക്കുമുണ്ടായാൽ അത് ലൈംഗികബന്ധത്തെ ബാധിക്കാം. ശരിയായ പ്രതിരോധം സ്വീകരിച്ചില്ലെങ്കിൽ തീർച്ചയായും ഗർഭധാരണ സാദ്ധ്യതയുണ്ട്. ഇരുവരും ഇക്കാര്യത്തിൽ ശരിയായ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.

മതിയായ ബാഹ്യകേളികളില്ലാതെ ശാരീരികബന്ധത്തിലേക്ക് നേരിട്ട് കടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. സ്‌ത്രീകളിൽ ശാരീരികബന്ധത്തിലേക്ക് അവരുടെ മൂഡ് എത്തിക്കാൻ ബാഹ്യകേളി വളരെ നല്ലതാണ്.ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ ധാരണ ആവശ്യമാണ്.

തങ്ങളുടെ പ്രകടനം പങ്കാളിയ്‌ക്ക് ഇഷ്‌ടമാകുമോ എന്ന ആശങ്കയും ശാരീരികബന്ധത്തിലെ വേദനകളെക്കുറിച്ചുള‌ള ഭയവും ശാരീരികബന്ധത്തിന് പ്രശ്‌നമുണ്ടാകാം. ഇത്തരം പ്രശ്‌നങ്ങൾ കൃത്യമായി ഗൈനക്കോളജിസ്‌റ്റിനെയോ സെക്‌സോളജിസ്‌റ്റിനെയോ കണ്ട് പരിഹരിക്കേണ്ടതാണ്.