കടുവയുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയത് ഞാനല്ല, മറ്റൊരാൾ: ഷാ‌ജി കൈലാസ്

Thursday 04 August 2022 2:43 PM IST

കടുവയുടെ വിജയത്തെ തുടർന്ന് താൻ പുതിയ കാർ വാങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ഷാജി കൈലാസ്. സുഹൃത്തും തന്റെ പുതിയ ചിത്രമായ 'കാപ്പ ' യുടെ നിർമാതാവുമായ ഡോൾവിൻ കുരിയാക്കോസ് ആണ് വോൾവോ കാർ വാങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിൻ്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .

അതേസമയം, കടുവ ബോക്‌സോഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു. 50 കോടി ക്ളബിൽ ഇടം നേടിയ ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടങ്ങിയിട്ടുണ്ട്.

Advertisement
Advertisement