രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരുമായി കൂടിക്കാഴ്‌ച നടത്തി സ്പീക്കർ എം ബി രാജേഷ്

Thursday 04 August 2022 4:58 PM IST

ന്യൂഡൽഹി: പാർലമെന്റിൽ പഴയ സഹപ്രവർത്തകരെ കണ്ട സന്തോഷം പങ്കുവച്ച് സ്പീക്കർ എം ബി രാജേഷ്. രാഹുൽ ഗാന്ധിക്ക് ഹസ്‌തദാനം നൽകുന്ന ചിത്രങ്ങളടക്കം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പാർലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതൽ പുതിയ മന്ദിരത്തിലാണ് പാർലമെന്റ് പ്രവർത്തിക്കുക. അതിനാൽ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയിൽ മുമ്പ് സഹപ്രവർത്തകരായിരുന്നവരെയെല്ലാം കാണാനായി സെൻട്രൽ ഹാളിൽ എത്തിയതാണെന്ന് സ്പീക്കർ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ശ്രീ. രാഹുൽഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി. വേണുഗോപാൽ, ശ്രീ. എം.കെ. രാഘവൻ, ശ്രീ ഗൌരവ് ഗോഗോയ് തുടങ്ങി പഴയതും പുതിയതുമായ പാർലമെന്റിലെ സഹപ്രവർത്തകരെ ഇന്ന് സെൻട്രൽ ഹാളിൽവച്ച് കണ്ടുമുട്ടി.


ഔദ്യോഗികാവശ്യത്തിന് ഡൽഹിയിൽ ഇന്ന് പുലർച്ചെയാണ് എത്തിയത്. ഈ പാർലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതൽ പുതിയ മന്ദിരത്തിലാണ് പാർലമെന്റ് പ്രവർത്തിക്കുക. അതിനാൽ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയിൽ മുമ്പ് സഹപ്രവർത്തകരായിരുന്നവരെയെല്ലാം കാണാനായി സെൻട്രൽ ഹാളിൽ ചെന്നതാണ്.


ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെൻട്രൽ ഹാളിൽ പഴയ സഹപ്രവർത്തകർക്കും കേരളത്തിൽനിന്നുള്ള പുതിയ എം.പി.മാർക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കർ ശ്രീ. ഓം. ബിർളയെയും സന്ദർശിക്കുകയുണ്ടായി'.

ശ്രീ. രാഹുല്‍ഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി. വേണുഗോപാല്‍, ശ്രീ. എം.കെ. രാഘവന്‍, ശ്രീ ഗൌരവ് ഗോഗോയ്, ശ്രീ എ എം ആരിഫ്,...

Posted by MB Rajesh on Thursday, 4 August 2022