നാലു ചിത്രങ്ങളിൽ സുരേഷ് ഗോപി

Saturday 06 August 2022 6:20 AM IST

മെഗാ വിജയത്തിലേക്ക് പാപ്പൻ കുതിക്കുന്നു

പാ​പ്പ​ൻ​ ​സൂ​പ്പ​ർ​ ​ഹി​റ്റി​ൽനിന്ന് മെഗാ ഹിറ്റിലേക്ക് ​കു​തി​ക്കു​മ്പോ​ൾ​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​നാ​ലു​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു.​ ​ജ​യ​രാ​ജ്,​ ​ഷാ​ജി​ ​കൈ​ലാ​സ്,​ ​മാ​ത്യു​ ​തോ​മ​സ്,​ ​രാ​ഹു​ൽ​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ത്.ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​ഹൈ​വേ​ 2​ ​ഒ​രു​ ​മി​സ്‌​റ്റ​റി​ ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഹൈ​വേ​യി​ലെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ചി​ത്ര​ത്തെ​ ​കാ​ണാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​
വൈ​റ്റി​ല​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​വ​ലി​യ​ ​ഹൈ​വേ​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ബി​ഗ് ​ബ​ഡ്‌​ജ​റ്റി​ലാ​ണ് ​ഹൈ​വേ​ 2​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ഷാ​ജി​ ​കൈ​ലാ​സി​ന്റെ​ ​ചി​ത്ര​ത്തി​ലും​ ​സു​രേ​ഷ് ​ഗോ​പി​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​
കാ​പ്പ​യ്ക്കു​ശേ​ഷം​ ​ഷാജി കൈലാസ് സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​ആ​ണ് ​നാ​യ​ക​ൻ​ ​എ​ന്നാ​ണ് ​വി​വ​രം.
സു​രേ​ഷ് ​ഗോ​പി​യു​ടെ​ 251​-ാ​മ​ത്തെ​ ​ചി​ത്ര​മാ​യാ​ണ് ​രാ​ഹു​ൽ​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​ചി​ത്രം​ ​എ​ത്തു​ന്ന​ത്.​ ​
ആ​രാ​ധ​ക​ർ​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഒ​റ്റ​ക്കൊ​മ്പ​നാ​ണ് ​മ​റ്റൊ​രു​ ​പ്രോ​ജ​ക്ട്.​ ​ന​വാ​ഗ​ത​നാ​യ​ ​മാ​ത്യു​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​റി​ൽ​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ആ​ലോ​ച​ന.​ ​അ​നു​ഷ്‌​ക​ ​ഷെ​ട്ടി​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ബി​ജു​ ​മേ​നോ​ൻ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​കേ​ര​ള​ത്തി​നു​ ​പു​റ​മെ​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​വും.​ ​ഷി​ബി​ൻ​ ​ഫ്രാ​ൻ​സി​സാ​ണ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​പാ​പ്പ​ന് ​പി​ന്നാ​ലെ​ ​എ​ത്തു​ന്ന​ ​സു​രേ​ഷ് ​ഗോ​പി​ ,​ ​ജി​ബു​ ​ജേ​ക്ക​ബ് ​ചി​ത്രം​ ​മേ​ ​ഹും​ ​മൂ​സ​ ​സെ​പ്തം​ബ​ർ​ 30​ന് ​റി​ലീ​സ് ​ചെ​യ്യും