ഓൾഡ് ഈസ് ഗോൾഡ് തന്നെ,​ പുത്തനാക്കാൻ വെറും മിനിട്ടുകൾ മതി

Friday 05 August 2022 8:02 PM IST

ഓട്,​ ചെമ്പ്,​ ഈയം തുടങ്ങിയവയാൽ നിർമ്മിച്ച പഴയ വസ്തുക്കൾ വീടുകളിൽ ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്നതിന്ന് പതിവുകാഴ്ചയാണ്. ഓട്ടുവിളക്ക്, പാത്രങ്ങൾ, ഉരുളി, നിലവിളക്കുകൾ മുതലായ പഴമയെ ഓർമ്മിപ്പിക്കുന്ന വസ്തുക്കൾ കാണാൻ അഭംഗി വന്നു, കളർ നഷ്ടപ്പെട്ടു ,പഴകിപ്പോയി തുടങ്ങിയ കാരണങ്ങളാൽ വലിച്ചെറിയുന്നതിന്ന് കാണാൻ കഴിയും. പഴയവയെ പാടെ ഉപേക്ഷിക്കുന്ന സമൂഹത്തിൽ പഴമയ്ക്ക് പ്രാധാന്യം നൽകുന്നവരുമുണ്ട്. പുത്തനാക്കാൻ കഴിയുന്നവയെ എന്തിനിനി പുറത്തുകളയണം.

വൃത്തിയാക്കാൻ എന്തെല്ലാം വഴികൾ

  • ഉപ്പും മൈദയും വിനാഗിരിയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പഴകിയ വസ്തുക്കളിൽ പുരട്ടി അഞ്ച് മിനിറ്റ് നേരത്തേക്ക് മാറ്റിവെയ്ക്കാം. ശേഷം സ്പോഞ്ച് സ്ക്രബറുപയോഗിച്ച് തേച്ച് വൃത്തിയാക്കി കഴുകാം. ഇതുപോലെ ചെയ്താൽ വസ്തുവിന്റെ പഴയ നിറം തിരികെ ലഭിക്കും.
  • വാളൻപുളി വെള്ളത്തിലും കുടംപുളി വെള്ളത്തിലും സാധനങ്ങളിട്ടുവെച്ച് മൂന്ന് മണിക്കൂറിനുശേഷം കഴുകുക.
  • സബീനാപ്പൊടി മാർക്കറ്റിൽ ഇന്ന് സുലഭമാണ്. അതിന്റെ പ്രയോഗത്തിലൂടെ വസ്തുക്കളുടെ നിറവും ഭംഗിയും തിരിച്ചു കിട്ടും.
  • ചാരവും മഞ്ഞളും വെള്ളത്തിൽ ചേർത്തുള്ല മിശ്രിതം ഉപയോഗിക്കാം.
  • ആവശ്യമെങ്കിൽ അൽപം ഹാർപ്പിക്ക് ഉപയോഗിച്ചും പഴകിയവയെ പിരിച്ചുകൊണ്ടുവരാം.

വസ്തുക്കൾ കഴുകുമ്പോൾ ചർമ്മത്തിനേതെങ്കിലും വിധ അലർജികളുള്ളവർ കൈ ഉറകൾ ഉപയോഗിക്കുന്നത് നല്ലതാണ്. വൃത്തിയാക്കുന്നതിന് കട്ടിയുള്ളതോ സ്റ്റീൽ കൊണ്ടുള്ളതുമായ സ്ക്രബറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം വസ്തുക്കളിൽ ഉരച്ചിൽ വീഴാൻ സാദ്ധ്യതയുണ്ട്. അതിനാൽ തേങ്ങയുടെ ചകിരിയോ വാഴ നാരോ ഉപയോഗിക്കാം.