സാരിയിൽ കല്യാണിയുടെ സൂപ്പർ ഡാൻസ്
Saturday 06 August 2022 6:06 AM IST
സിനിമയിൽ അഭിനയിച്ചില്ലെങ്കിലും സമൂഹ മാധ്യമത്തിൽ താരമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി. മുൻപ് ടിക്ടോക്കുമായി നിറഞ്ഞുനിന്ന കല്യാണി പിന്നീട് ഡാൻസ് വീഡിയോയുമായി എത്തി. കറുപ്പ് സാരിയിൽ കലക്കൻ ഡാൻസുമായുള്ള വീഡിയോയുമായാണ് കല്യാണി ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു ഹിന്ദിപ്പാട്ടിനാണ് കല്യാണി ചുവടുവയ്ക്കുന്നത്. അതിമനോഹരമായി നൃത്തം ചെയ്യുന്ന ആളാണ് കല്യാണി. എപ്പോഴായിരിക്കും കല്യാണിയുടെ സിനിമ പ്രവേശം എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വൈകാതെ അതും സംഭവിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.