ലെസ്‌ബിയൻ പ്രണയവുമായി ഹോളി വൂണ്ട് പ്രദർശനത്തിന് ,​ നായികയായി ബിഗ് ബോസ് താരവും,​ ട്രെയിലർ റിലീസ് ചെയ്തു

Friday 05 August 2022 9:40 PM IST

ലെസ്ബിയൻ പ്രണയം പ്രമേയമായ ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശോക് ആർ. നാത് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 12ന് ഒ.ടി.ടി റിലീസായാണ് എത്തുന്നത്. എസ് എസ് ഫ്രെയിംസ് ഒ.ടി.ടിയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്. റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിംഗ് : വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്‍ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഒ: നിയാസ് നൗഷാദ്