പെ​രി​ഞ്ഞ​നം​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​നു​മോ​ദി​ക്കും

Saturday 06 August 2022 1:24 AM IST

മ​തി​ല​കം​ ​:​ ​കാ​യ​ക​ൽ​പ്പം​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​ ​പെ​രി​ഞ്ഞ​നം​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലേ​യും​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​മാ​ട​വ​ന​ ​കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​യും​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ ​ഇ​ന്ന് ​ഉച്ചയ്ക്ക് 2.30ന് ശ്രീ​നാ​രാ​യ​ണ​പു​രം​ ​തേ​വ​ർ​പ്ലാ​സ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ആ​ദ​രി​ക്കും.​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ച​ട​ങ്ങി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​ഇ.​ടി.​ടൈ​സ​ൺ​ ​മാ​സ്റ്റ​ർ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ് ​മാ​സ്റ്റ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​മ​തി​ല​കം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​താ​ണ് ​പെ​രി​ഞ്ഞ​നം​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം.​ ​മാ​ട​വ​ന​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ന് ​ജി​ല്ല​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ആ​ശു​പ​ത്രി​ ​പ​രി​പാ​ല​നം,​ ​ശു​ചി​ത്വം,​ ​മാ​ലി​ന്യ​സം​സ്‌​ക​ര​ണം,​ ​അ​ണു​ബാ​ധ​ ​നി​യ​ന്ത്ര​ണം,​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദം,​ ​ശു​ചി​ത്വം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ​സ​മൂ​ഹ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​ ​ഘ​ട​ക​ങ്ങ​ളെ​ ​വി​ല​യി​രു​ത്തി​യാ​ണ് ​അ​വാ​ർ​ഡ്.​ 91.29​ ​മാ​ർ​ക്ക് ​നേ​ടി​യാ​ണ് ​സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം​ ​പെ​രി​ഞ്ഞ​നം​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത്.​ ​കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം​ ​മാ​ട​വ​ന​ 96.75​ ​മാ​ർ​ക്ക് ​നേ​ടി.​ ​ആ​ദ്യ​മാ​യി​ ​ഐ.​എ​സ്.​ഒ​ 9001​ ​-​ 2015​ ​നേ​ടി​യ​ ​ആ​ദ്യ​ത്തെ​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​കേ​ന്ദ്രം​ ​പെ​രി​ഞ്ഞ​ന​വും​ ​ആ​ദ്യ​ത്തെ​ ​കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം​ ​മാ​ട​വ​ന​യു​മാ​ണ്.

Advertisement
Advertisement