ഇത്തരം സ്ട്രോക്കുകൾ വരാതെ നോക്കണം,​ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saturday 06 August 2022 2:17 AM IST

എ​ൺ​​​പ​ത്തി​​​യ​ഞ്ച് ​ശ​ത​മാ​നം​ ​മ​സ്‌​തി​​​ഷ്‌​കാ​ഘാ​ത​ങ്ങ​ളും​ ​സം​ഭ​വി​​​ക്കു​ന്ന​ത് ​മ​സ്‌​തി​​​ഷ്‌​ക​ത്തി​​​ലേ​ക്കു​ള്ള​ ​ര​ക്ത​ധ​മ​നി​​​ക​ളി​​​ൽ​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​ത​ട​സ​ങ്ങ​ൾ​ ​മൂ​ല​മാ​ണ്.​ ​ഇ​തി​​​നെ​ ​അ​ക്യൂ​ട്ട് ​ഇ​സ്‌​കെ​മി​​​ക് ​സ്ട്രോ​ക്ക് ​എ​ന്ന് ​വി​​​ളി​​​ക്കു​ന്നു.​ ​മ​സ്‌​തി​​​‌​ഷ്‌​ക​ ​ര​ക്ത​ധ​മ​നി​​​ക​ൾ​ ​പെ​ട്ടെ​ന്ന് ​പൊ​ട്ടു​ന്ന​ത് ​മൂ​ലം​ ​ര​ക്ത​സ്രാ​വ​മു​ണ്ടാ​ക്കു​ന്ന​തു​മാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​വി​​​ഭാ​ഗം​ ​ഹെ​മ​റേ​ജി​​​ക് ​സ്ട്രോ​ക്ക് ​എ​ന്ന​റി​​​യ​പ്പെ​ടു​ന്നു. ഇ​സ്‌​കെ​മി​​​ക് ​സ്ട്രോ​ക്കു​ക​ളി​​​ൽ​ 15​ ​മു​ത​ൽ​ 30​ ​ശ​ത​മാ​ന​വും​ ​സം​ഭ​വി​​​ക്കു​ന്ന​ത് ​ത​ല​ച്ചോ​റി​​​ലേ​ക്കു​ള്ള​ ​വ​ലി​​​യ​ ​ര​ക്ത​ധ​മ​നി​​​ക​ളി​​​ലെ​ ​ത​ടസം​ ​മൂ​ല​മാ​ണ്.​

​മ​സ്‌​തി​​​ഷ്‌​ക​ ​കോ​ശ​ങ്ങ​ൾ​ ​വ​ലി​​​യ​ ​തോ​തി​​​ൽ​ ​ന​ഷ്‌​ട​പ്പെ​ടു​ന്ന​തും​​ ​മ​സ്‌​തി​​​‌​‌​ഷ്‌​കാ​ഘാ​ത​വു​മാ​യി​​​ ​ബ​ന്ധ​പ്പെ​ട്ട​ ​സ്ഥി​​​ര​മാ​യ​ ​ശാ​രീ​രി​​​ക​വൈ​ക​ല്യ​ങ്ങ​ൾ​ക്കും​ ​കാരണമാകുന്നതി​നാൽ ​ഇ​ത്ത​രം​ ​സ്ട്രോ​ക്കു​ക​ൾ​ ​വ​രാ​തെ​ ​നോക്കണം. ത​ല​ച്ചോ​റി​​​ൽ​ ​ആ​ന്ത​രി​​​ക​ ​ര​ക്ത​സ്രാ​വ​മി​​​ല്ലെ​ന്നു​റ​പ്പ് ​വ​രു​ത്തു​ന്ന​തി​​​നാ​യി​​​ ​ആ​ധു​നി​​​ക​ ​കം​പ്യൂ​ട്ട​റൈ​സ്ഡ് ​ടോ​മോ​ഗ്ര​ഫി​​​ ​(​സി​​.​ടി​​​)​ ​സ്‌​കാ​ൻ,​ ​മാ​ഗ്നെ​റ്റി​​​ക് ​റെ​സൊ​ണ​ൻ​സ് ​ഇ​മേ​ജിം​ഗ് ​(​എം.​ആ​ർ.​ഐ​)​ ​സ്‌​കാ​ൻ​ ​എ​ന്നി​​​വ​ ​ന​ട​ത്തു​ക​യും​ ​ഒ​പ്പം​ ​ത​ന്നെ​ ​രോ​ഗി​​​യു​ടെ​ ആരോഗ്യം പരി​ശോധി​ച്ച് ​ര​ക്ത​ധ​മ​നി​​​ക​ളി​​​ലെ​ ​ത​ട​സ​ങ്ങ​ൾ​ ​അ​ലി​​​യി​​​ച്ചു​ ​ക​ള​യു​ന്ന​തി​​​നു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​കു​ത്തി​​​വ​യ്‌​പ്പി​​​​ലൂ​ടെ​ ​ന​ൽ​കി​​​ ചി​കി​ത്സ തുടങ്ങും.