മനസ് നിറയ്‌ക്കുന്ന പട്ടാളക്കാരന്റെ പ്രണയകഥ, സീതാ രാമം റിവ്യൂ, VIDEO

Saturday 06 August 2022 11:43 AM IST

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരുടെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹാനു രാഘവവുഡി സംവിധാനം ചെയ്‌ത ചിത്രമാണ് സീതാ രാമം. ലെഫ്‌റ്റനന്റ് റാം ആയി ദുൽഖർ എത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് റിലീസിനെത്തിയത്.

രശ്‌മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. പി.എസ്. വിനോദാണ് ഛായാഗ്രഹണം. മഹാനടി എന്ന ചിത്രം നിർമ്മിച്ച സ്വപ്ന മുവീസും വൈജയന്തി മുവീസും ചേർന്നാണ് നിർമ്മാണം.

ദുൽഖർ സൽമാൻ മികച്ച പ്രകടനം നടത്തിയിരിക്കുന്ന ചിത്രമാണ് സീതാ രാമം. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ വേഷം ഗംഭീരമാക്കി. പട്ടാളക്കാരന്റെ തീവ്രമായ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിശദമായ വീഡിയോ റിവ്യൂ കാണാം...