ഈ ചിത്രത്തിന്റെ സ്വഭാവം അച്ഛന് അറിയാമായിരുന്നു, അദ്ദേഹത്തിന്  ജനങ്ങളോട്  ജനുവിൻ  അപ്രോച്ചാണ്  ഉള്ളത്, ഇതിലൊന്നും ഇടപെടില്ല

Saturday 06 August 2022 12:20 PM IST

ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ അ​രു​ൺ​ച​ന്ദു​ ​സം​വി​ധാ​നം​ ചെയ്‌ത ചിത്രമാണ് ​സാ​യാ​ഹ്ന​ ​വാ​ർ​ത്ത​ക​ൾ. അജു വർഗീസിനെ നായകനാക്കി ഒരുക്കിയ '​സാ​ജ​ൻ​ ​ബേ​ക്ക​റി​ ​സി​ൻ​സ് 1962​'ന് ശേഷം അ​രു​ൺ​ച​ന്ദുവിന്റെ​ ​സം​വി​ധാ​നത്തിലൊരുങ്ങുന്ന ചിത്രമാണിത്.

അ​ജു​വ​ർ​ഗീ​സ്,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ശ​ര​ണ്യ​ ​ശ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​'സാ​യാ​ഹ്ന​ ​വാ​ർ​ത്ത​ക​ളി'ലെ ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ശ​ര​ത് ​ഷാ​ജി.​ ​ഡി​ 14​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​സ​മ​കാ​ലീ​ന​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹി​ക​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​സ​ച്ചി​ൻ​ ​ആ​ർ.​ ​ച​ന്ദ്ര​നും​ ​സം​വി​ധാ​യ​ക​ൻ​ ​അ​രു​ൺ​ച​ന്ദും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന നിർവഹിച്ചിരിക്കുന്നത്.

'ഒരുപാട് കാത്തിരുന്ന ചിത്രമാണ്. പൊളിറ്റിക്കൽ സറ്റയറാണ്. എനിക്കങ്ങനെ പേടിയൊന്നുമില്ല. അച്ഛന്റെ പാർട്ടി അല്ലെങ്കിൽ അതിനോട് സാമ്യമുള്ള പാർട്ടിയെ വിമർശിക്കുന്ന സിനിമയിൽ ഞാൻ പങ്കെടുത്തു. ഈ ചിത്രം പൊളിറ്റിക്കൽ സറ്റയർ ആണെന്ന് അച്ഛന് അറിയാമായിരുന്നു. അച്ഛൻ അതിലൊന്നും ഇടപെടില്ല. അച്ഛന് ജനങ്ങളോട് ജനുവിൻ അപ്രോച്ചാണ് ഉള്ളത്'- ഗോകുൽ സുരേഷ് പ്രതികരിച്ചു.

മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞത് മുതൽ ചിത്രത്തിന് ലഭിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ചിത്രമാണിതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. കൂടുതൽ പ്രതികരണങ്ങൾ കാണാം...